Kerala

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസ് നടപ്പാക്കി വരുന്ന സൈ ഹണ്ട് ഓപറേഷനില്‍ 10 പോലീസ് സ്റ്റേഷൻ പരിധികളിലായി 11 കേസുകൾ രജിസ്റ്റർ ചെയ്തു

കോട്ടയം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസ് നടപ്പാക്കി വരുന്ന സൈ ഹണ്ട് ഓപറേഷനില്‍ 10 പോലീസ് സ്റ്റേഷൻ പരിധികളിലായി 11 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 14 പേരെ പ്രതിചേർത്തിട്ടുണ്ട്.ഗാന്ധിനഗർ, ചിങ്ങവനം, തൃക്കൊടിത്താനം, കറുകച്ചാൽ, എരുമേലി, പൊൻകുന്നം, മണർകാട്, വൈക്കം, വെള്ളൂർ, കടുത്തുരുത്തി പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

വൈക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കേസുകളാണുള്ളത്.രജിസ്റ്റർ ചെയ്ത 11 കേസുകളും സംഘടിത സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണ്.9 കേസുകൾ വ്യക്തികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സ്വീകരിക്കുകയും

കൈമാറുകയും അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്ത സംഭവങ്ങളാണ്.2 കേസുകൾ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾഉപയോഗിച്ച് അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയ സംഭവങ്ങളാണ്.സോഷ്യൽ മീഡിയ വഴി ബാങ്ക് അക്കൗണ്ടുകളുടെ സിബിൽ സ്കോർ വർധിപ്പിച്ചു നൽകാമെന്ന്

വിശ്വസിപ്പിച്ചും വ്യാജ ലിങ്കുകൾ ഉപയോഗിച്ചും നടത്തുന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ടസാമ്പത്തിക ഇടപാടുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഇതര സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകൾ വഴിയും പണം കൈമാറിയിട്ടുണ്ട്.ചില പ്രതികൾക്ക് നിയമാനുസൃത നോട്ടീസ് നൽകി.

മറ്റ് ചില പ്രതികളെ കണ്ടെത്തുന്നതിനും തുടർനടപടികൾസ്വീകരിക്കുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.എരുമേലി പോലീസ് നടത്തിയ പരിശോധനയിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോൺ, എ.ടി.എം കാർഡ്, ചെക്ക് ലീഫ് എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബാങ്ക് അക്കൗണ്ടുകൾ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകുന്നതും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സ്വീകരിച്ച്കൈമാറുന്നതും ഗുരുതരമായ നിയമനടപടികൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയുള്ള പരിശോധനകളും നടപടികളും ശക്തമായി തുടരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top