Kerala

ഐസുകട്ടയിൽ പെയിന്റ് ചെയ്ത് 70 അടി വലുപ്പത്തിൽ മഹാദേവ ചിത്രം

ലേ ലാഡാക്കിലെ കൈലാസ പർവ്വത താഴ്‌വരകളിൽ കൊടുംതണുപ്പിൽ ഐസുകട്ടയായി മാറിയ പ്രതലത്തിലാണ് ഡാവിഞ്ചി സുരേഷിന്റെ തൊണ്ണൂറ്റി ഏട്ടാമത്തെ മീഡിയമായ ഐസുകട്ടയിലെ പെയിന്റിംഗ് ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ടു 70 അടി വലുപ്പത്തിൽ പൂർത്തീകരിച്ചത്

ലഡാക് ലേ യിലെ പോലീസിന്റെ പ്രത്യേക അനുമതിയോടും ആർമി ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് ലോകത്തിലെ ആദ്യത്തെ കളർഫുള്ളായ ഏറ്റവും വലിയ ചിത്രം തീർക്കാനായത്

ഫെബ്രുവരി 9 ന് ആണ് പുതിയ ദൗത്യവുമായി ഡാവിഞ്ചി സുരേഷും സംഘവും ലഡാക്കിലെത്തിയത്
കേരളത്തിൽ വരാനിരിക്കുന്ന കൈലാസം മെഡിറ്റേഷൻ ആശ്രമം ആന്റ് ഗ്ലോബൽ ട്രസ്റ്റ് ആണ് ഇതിനായി സുരേഷിനെ സഹായിക്കാനായി മുന്നോട്ടു വന്നത്
കൈലാസം ഗ്ലോബൽ ട്രസ്റ്റ് പ്രതിനിധി ആചാര്യ ആർ വിശ്വനാഥൻ, ക്യാമറമേൻ സിംബാദ്, സുരേഷിന്റെ മകൻ ഇന്ദ്രജിത് ഡാവിഞ്ചി എന്നിവരാണ് ലാഡക്ക് ലേയിലേ യാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്

നിരവധി പരീക്ഷണങ്ങൾകൊടുവിൽ എമൽഷൻ സ്റ്റയിനറുകൾ കൾ ഉപയോഗിച്ച് മൈനസ് 12 ഡിഗ്രി തണുത്ത കാലവസ്ഥയിൽ ഐസുകട്ടയായി ഉറച്ചു കിടക്കുന്ന പ്രതലത്തിൽ ആറ് മണിക്കൂർ കൊണ്ട് 70 അടി വലുപ്പത്തിൽ ചിത്രം വരച്ചെടുത്തത്

സുരേഷിന്റെ വർഷങ്ങളായുള്ള ആഗ്രഹം നടത്താനായി
കൊടുങ്ങല്ലൂരിലെ റിട്ടയർ മേജർ ജനറൽ ഡോ. വിവേകാനന്ദൻ ആണ് അനുമതി പത്രവും ആർമിയുടെ സഹായങ്ങളടക്കം ചെയ്തു കൊടുത്തത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top