
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, പ്രൊ ജോസഫ് തോമസ് & ഫാമിലി തണ്ടത്തും, ശ്രീ കെ സി ബാബു & ഫാമിലി ജിബു വില്ല മാവേലിക്കരയും ചേർന്ന് 151 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം നഗരസഭ അധ്യക്ഷൻ പി.എം സന്തോഷ് കുമാർ,
കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, കായിക വിഭാഗം അദ്ധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ഡോ സ്യൂ ആൻ സക്കറിയ ( Associate.prof. General Medicine ,MCH ), ശ്രീ. കെ സി ബാബു, സിസ്റ്റർ ശ്ലോമ്മോ, എം സി ചെറിയാൻ, കോശി മാത്യു, രഞ്ചു അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 73 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ.
എന്ന് സെക്രട്ടറി