Kerala

12 ലക്ഷത്തിന്റെ പുതിയ കിണർ :കൊച്ചുകൊട്ടാരം നിവാസികളുടെ കുടിവെള്ള സ്വപ്നങ്ങൾ കൊട്ടാര സദൃശ്യമാക്കി മാണി സി കാപ്പൻ

പാലാ :കൊച്ചുകൊട്ടാരം നിവാസികൾക്ക്‌ ഇനി ആവോളം വെള്ളം ഉപയോഗിക്കാം .വരുന്നത് കുടിവെള്ളത്തിനായുള്ള 12 ലക്ഷത്തിന്റെ കിണറാണ് .ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കിണർ ഫെബ്രുവരി ആവുമ്പോൾ വറ്റുന്നതായി പരാതി ഉയർന്നപ്പോഴാണ് മാണി സി കാപ്പൻ തന്റെ എം എൽ എ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപാ അനുവദിച്ചത് .കൂടെ ജോബി പന്തലാനിക്കൽ കിണറിനായുള്ള സ്ഥലം സൗജന്യമായി നൽകുക കൂടി വന്നപ്പോൾ കൊച്ചു കൊട്ടാരം നിവാസികളുടെ കുടിവെള്ള ആഗ്രഹങ്ങൾക്ക് കൊട്ടാര സദൃശ്യമായ രൂപ ഭാവങ്ങളും കൈവന്നു .

ഇന്ന്  വൈകിട്ട് കൊച്ചുകൊട്ടാരം നിവാസികൾ ഒരു റബ്ബർ തോട്ടത്തിന്റെ തണൽ പറ്റി ഒത്തു ചേർന്നപ്പോൾ അവിടെ മാണി സി കാപ്പനും എത്തിച്ചേർന്നു .80 ഓളം കുടുംബങ്ങൾക്ക് കുടി വെള്ളം ലഭിക്കുമായിരുന്ന പദ്ധതി കൂടുതൽ വിപുലീകരിക്കുമ്പോൾ അനേകം കുടുംമ്പങ്ങൾ ഇനി ഈ പദ്ധതിയുടെ കീഴിൽ വരികയും അവരുടെയൊക്കെ കുടുംബങ്ങളിൽ കുടിനീര് എത്തുകയും ചെയ്യും എന്ന് മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു .ഈ പ്രദേശത്തിന്റെ സമഗ്ര വളർച്ചക്ക് താൻ എന്നും ഈ നാട്ടുകാരോട് കടപ്പെട്ടിരിക്കുന്നു എന്ന് മാണി സി കാപ്പൻ ഉദ്‌ഘാടന പ്രസംഗത്തിൽ നാട്ടുകാരോട് സംവദിച്ചു .

മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബി സുരേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അമ്പിളി നെല്ലാലയിൽ ,മേരി ജോസഫ് കാക്കാനിയിൽ ,ആശാ സന്തോഷ് ചരളയിൽ, പ്രിൻസ് ഓടയ്ക്കൽ ,ബിൻ സി ഐസക് ,വിജയകുമാരി ,ഷൈനി തോമസ് ,തങ്കച്ചൻ വി.കെ, ലാലി മാത്യൂ ,ബോബി: ഇടപ്പാടി ,സുകു വാഴ മറ്റം, രതീഷ് വലിയ പുരയ്ക്കൽ ,ഡയസ് കെ സെബാസ്റ്റ്യൻ, ബേബി ഈറ്റത്തോട്ട് എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top