ഈരാറ്റുപേട്ട :വന്യജീവിയാക്രമണ വിഷയത്തിന് ശാശ്വത പരിഹാരമാവശ്യ പ്പെട്ട് കർഷകസ്വരാജ് സമരസമിതി ചെയർമാൻ ഈരാറ്റുപേട്ടയിലാരംഭിച്ച അനിശ്ചിത കാല നിരാഹാര പന്തലിൽ പദയാത്ര ഗാന്ധി എന്നറിയപ്പെടുന്ന ഏകത പരിഷത്ത് നേതാവ് പി.വി രാജഗോപാൽ 15-ാം ഞായർ എത്തിച്ചേരും. ഗാന്ധിയൻസത്യാഗ്രഹം പ്രതിരോധത്തിൻ്റെ പാഠങ്ങൾ എന്ന വിഷയത്തിൽ അദ്ദേഹം 5.30 ന് പ്രഭാഷണം നടത്തും.

സമരസമിതി മലയോര പഞ്ചായത്തുകളിലേയ്ക്ക് നടത്തുന്ന സമര സന്ദേശ യാത്ര അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഈ രാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോയി സ്കറിയ അദ്ധ്യക്ഷതവഹിക്കും. വിവിധ സാമൂഹ്യ സംഘടന നേതാക്കൾ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ