പാലാ :കേരളത്തിൽ ആകെ ശ്രദ്ധ പിടിച്ചു പറ്റിയ നീക്കത്തിലൂടെ സ്വതന്ത്രർ ഭരണത്തിൽ വന്ന യുഡിഎഫ് സ്വതന്ത്ര മുന്നണിയിൽ അസ്വാരസ്യം പുകയുന്നു .ഇന്നലെ നടന്ന കൗൺസിലിൽ അത് പുറത്ത് വന്നില്ലെങ്കിലും ;കൗൺസിലിന് പുറത്ത് അടിയന്തിര രക്ഷാ പ്രവർത്തനം നടത്തിയാണ് ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത് .

കൊട്ടാരമറ്റം ബസ്സ്റ്റാൻഡിൽ ടയർ പങ്‌ചർ ഒട്ടിക്കാനും ;ബസ്സുകൾക്ക് ഗ്രീസ് അടിക്കാനുമുള്ള ടയർ കട വേണ്ട രീതിയിൽ അല്ല പ്രവർത്തിക്കുന്നതെന്നുള്ള കൊട്ടാരമറ്റത്തെ ഒരു വ്യാപാരിയുടെ പരാതിയിലാണ് പ്രശ്നം ആരംഭിക്കുന്നത് .ടയർകട പൂട്ടിച്ചാൽ കുറെ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുമെന്ന് മനസിലായ സ്ഥലം കൗൺസിലർ ബിജു മാത്യുസ് തന്റെ കാലഹരണപ്പെട്ട ഓംനി വാൻ നൽകുകയും അതിൽ ടയർ ഉപകരണങ്ങൾ വച്ച് ജോലി ചെയ്യുവാൻ സൗകര്യമുണ്ടാക്കി നൽകിയിരുന്നു .
ഉടൻ തന്നെ ഇതിനെതിരെ മലയാള കുമുദം പത്രത്തിൽ സ്ഥിരം വാർത്ത വരുവാൻ തുടങ്ങി .ഭരിക്കുന്നവർ ഇത് കാണുന്നില്ലേ എന്നായിരുന്നു വാർത്തയിൽ ചോദിച്ചിരുന്നത്.എന്നാൽ ഭരിക്കുന്നവർ തന്നെയാണ് ഈ വാർത്ത മലയാള കുമുദത്തിനു നൽകുന്നതെന്ന് ഭരണ പക്ഷത്ത് നിന്നും തന്നെ ആരോപണം ഉയർന്നതിനെ തുടർന്നാണ് ഭരണമുന്നണിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുള്ളത് .
കഴിഞ്ഞ ദിവസം സ്ഥലം എം എൽ എ മാണി സി കാപ്പന്റെ വീട്ടിൽ വച്ച് കൗൺസിലർ ബിജു മാത്യൂസും ;ബിനു പുളിക്കക്കണ്ടവുമായി മധ്യസ്ഥ ചർച്ചകൾ നടന്നിരുന്നു .അതിൻ പ്രകാരമാണ് കൊട്ടാരമറ്റം ടയർകടയ്ക്കു രണ്ടു മാസം ആയുസ് നീട്ടി കിട്ടിയത്.ഇന്നലെ നടന്ന കൗൺസിലിൽ രണ്ടു മാസത്തിനുള്ളിൽ ആധുനിക രീതിയിലാക്കണമെന്നു നിർദേശിച്ചിരുന്നു,ഇന്നലെ 11.30 ന്റെ കൗൺസിലിന് മുന്നോടിയായി യു ഡി എഫ് പാർലമെന്ററി പാർട്ടി കൂടിയപ്പോൾ ബിനു പുളിക്കക്കണ്ടത്തിന്റെ ഏകാധിപത്യ ശൈലിക്കെതിരെ കൗൺസിലർമാരായ ബിജു മാത്യൂസും ;വൈസ് ചെയർമാൻ മായാ രാഹുലും രംഗത്ത് വന്നു.തുടർന്ന് മായാ രാഹുലും ബിനു പുളിക്കക്കണ്ടവുമായി രൂക്ഷമായ വാക്കേറ്റമുണ്ടായി .ബിനുവിന്റെ ഭാഗത്ത് നിന്നും മോശം വാക്കുകളും ഉയർന്നപ്പോൾ ഇനി ഞാൻ ഇവരോടൊപ്പം ഇല്ല എന്ന് പറഞ്ഞു കണ്ണീർ ഒപ്പിക്കൊണ്ട് മായാ രാഹുൽ ഇറങ്ങി പോവുകയായിരുന്നു .കൗൺസിൽ യോഗത്തിലും അവർ വന്നില്ല .
ഉടൻ തന്നെ മായ രാഹുൽ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെടുകയും ഇത്തരം ഏകാധിപത്യ രീതിയിൽ മുന്നോട്ട് പോകുന്നവരെ പിന്തുണയ്ക്കാനാവില്ല എന്നറിയിക്കുകയും ചെയ്തു .ഇന്ന് ചർച്ചയ്ക്കായി കോൺഗ്രസ് നേതാക്കൾ വരുന്നുണ്ട് .നിയമസഭാ തെരെഞ്ഞെടുപ്പിൽ റോഷിയും ,ജോസ് കെ മാണിയും രണ്ടു തട്ടിൽ എന്ന് പറഞ്ഞു സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുന്നവർക്ക് തിരിച്ചടിയായിരിക്കുകയാണ് ഭരണ മുന്നണിയിലെ അസ്വാരസ്യങ്ങൾ .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ