പാലാ :പാലാ നഗരസഭയിലെ കുടിവെള്ള പദ്ധതിയിൽ നിന്നും തങ്ങളുടെ വാർഡിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഭരണപക്ഷത്തെ തന്നെ രജിത പ്രകാശും ;പ്രിൻസി ടീച്ചറും രംഗത്തെത്തി .വരുന്ന വെള്ളത്തിനു ചെളി മാനവുമുണ്ടെന്ന് ഇരുവരും പരാതിയായി പറഞ്ഞു .

ഉടനെ തന്നെ പ്രതിപക്ഷത്തെ ബിജി ജോജോ അത് 75 ലക്ഷം രൂപാ മുടക്കി കഴിഞ്ഞ ഭരണത്തിൽ കാര്യക്ഷമമായി ചെയ്തതാണ് .വെള്ളം കിട്ടുന്നുണ്ടെന്നാണ് അറിവ് എന്ന് പറഞ്ഞപ്പോൾ പ്രിൻസി ടീച്ചറും രാജിതയും ശക്തമായി അതിനെ എതിർത്തു\.
എന്നാൽ കുടിവെള്ള കമ്മിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞത് എല്ലാവര്ക്കും കുടി വെള്ളം ലഭിക്കുന്നുണ്ടെന്നും വർഷാ വർഷം ഓഡിറ്റ് നടക്കുന്നുണ്ടെന്നുമാണ് അറിയിച്ചത് .