Kottayam

പാലായിലെ പ്രൊഫ. സതീശ് ചൊള്ളാനി ഡി.സി.സി ജനറല്‍ സെക്രട്ടറി

പാലാ: കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറിയായി പ്രൊഫ. സതീശ് ചൊള്ളാനിയെ നിയമിച്ചു. ഇദ്ദേഹം യു.ഡി.എഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാനാണ്.

കഴിഞ്ഞ തവണ പാലാ മുൻസിപ്പൽ പ്രതിപക്ഷ നേതാവായിരുന്നു.തൊടുപുഴ ന്യൂമാൻ കോളേജിലെ ഫിസിക്സ് വിഭാഗം മേധാവിയായിരുന്നു. ധാരാളം ശിഷ്യഗണങ്ങളുള്ള ഇദ്ദേഹത്തിൻ്റെ പാലാ നഗരസഭയിലെ പ്രകടനങ്ങൾ തികച്ചും പക്വതയാർന്നതായിരുന്നു.

എതിരാളികളെ തറപറ്റിക്കാനായി മോശം വാക്കുകൾ ഒരിക്കൽ പോലും പ്രയോഗിച്ചിട്ടില്ല എന്നത് അദ്ദേഹത്തിൻ്റെ മാത്രം നേട്ടമാണ്. കോൺഗ്രസ് ആഫീസ് ടൗൺ ഹാൾ കെട്ടിടത്തിൽ നിന്നും മാറ്റാൻ ശ്രമിച്ചപ്പോൾ അവസാന കോൺഗ്രസുകാരനുണ്ടെങ്കിൽ ആ ആഫീസ് അവിടെ നിലനിൽക്കും എന്നായിരുന്നു വികാരപരമായി അദ്ദേഹം പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top