തൃശൂർ: ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ഗുണ്ടാ സംഘം തൃശൂരിൽ പിടിയിൽ.ഗുണ്ടാസംഘത്തിന്‍റെ കവർച്ചാ പദ്ധതി തകർത്ത തൃശൂർ റൂറൽ പൊലീസ് 34 അംഗ ക്രിമിനൽ ഗുണ്ടാ സംഘത്തെ പിടികൂടി. ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പനംകുളത്തുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഗുണ്ടാസംഘാഗങ്ങളും സംഘടിത കുറ്റവാളി കൂട്ടായ്മകളിൽ അംഗങ്ങളുമായ 34 പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിൽ 20 പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

അനന്തപുരം സ്വദേശി അനുരാജ് (28), വെള്ളാങ്ങല്ലൂർ സ്വദേശി ഷാഹിദ് (30), വെള്ളാങ്ങല്ലൂർ സ്വദേശി മാർട്ടിൻ (28), കല്ലേറ്റുംകര സ്വദേശി ഷാഹിൻ (31), വെള്ളാങ്ങല്ലൂർ സ്വദേശി എഡ്വിൻ (26), നടത്തര സ്വദേശി ഉണ്ണി റോയ് (34), മുരിയാട് സ്വദേശി അയ്യപ്പദാസ് (34),അനന്തപുരം സ്വദേശി അർജുൻ (26), പുത്തൻചിറ സ്വദേശി രന്തീദീപ് (30), വെള്ളാങ്ങല്ലൂർ സ്വദേശി ഹിതിൻ (25), അനന്തപുരം സ്വദേശി ഹെൻറി പോൾ (21), വെള്ളാങ്ങല്ലൂർ മനക്കലപ്പടി സ്വദേശി അദിത്ത് (28), അനന്തപുരം സ്വദേശി റിന്റോ (29),ചൂരപ്പട്ടി സ്വദേശി ഷിബിൻ (46), വെള്ളാങ്ങല്ലൂർ സ്വദേശി അശ്വിൻ (26), മുരിയാട് സ്വദേശി സൂരജ്, പൊറത്തിശ്ശേരി സ്വദേശി സൂരജ് (29), കല്ലേറ്റുംകര സ്വദേശി ആൽബർട്ട് (29), കാട്ടൂർ സ്വദേശി വിമൽ (29), അഞ്ചേരി സ്വദേശി സനൂപ് (36),
ഇരിങ്ങാലക്കുട സ്വദേശി ധനീഷ് (29), അനന്തപുരം സ്വദേശി ബിബിൻ, അനന്തപുരം സ്വദേശി സന്തോഷ് (55), വെള്ളാങ്ങല്ലൂർ സ്വദേശി നവാസ് (29), പട്ടേപ്പാടം സ്വദേശി നിഖിൽ (30), വെള്ളാങ്ങല്ലൂർ സ്വദേശി നസീം (26), വെള്ളാങ്ങല്ലൂർ സ്വദേശി ഹുസൈൻ (28),
വെള്ളാങ്ങല്ലൂർ സ്വദേശി ആൻസൺ (33), അനന്തപുരം സ്വദേശി ഗോകുൽ (25), കോണത്തുകുന്ന് സ്വദേശി ഷാരോൺ ദാസ് (29), അനന്തപുരം സ്വദേശി പ്രണവ് (23), പള്ളം സ്വദേശി ഷാരോൺ പോൾസൺ (27), അനന്തപുരം സ്വദേശി സുനിൽകുമാർ (48), അനന്തപുരം സ്വദേശി വിജിത്ത് വിജയൻ (33) എന്നീ 34 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
ഗുണ്ടാ-ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ സാമൂഹ്യ വിരുദ്ധരുടെ പട്ടിക തയ്യാറാക്കി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് നേരിട്ടും ശാസ്ത്രീയമായ മാർഗങ്ങളുപയോഗിച്ചും ജില്ലയിലെ ഗുണ്ടാ സംഘങ്ങളെ മാസങ്ങളായി നിരിക്ഷിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.