പാലാ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്യാസ സമൂഹാoഗമായ സിസ്റ്റർ റോസ് മരിയ തെക്കയിൽ ( ഏലിയാമ്മ -88) നിര്യാതയായി. മൃത സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് പുലിയന്നൂർ സെറാഫിക് മഠം ചാപ്പലിൽ പരിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ച്, അരുണാപുരം സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. ജിയോവാലി തെക്കയിൽ പരേതരായ മത്തായി,

കത്രി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : പരേതരായ ടി. എം ദേവസ്യ, ഫിലിപ്പ്, മറിയകുട്ടി, ചിന്നമ്മ, മത്തച്ചൻ, പെണ്ണമ്മ ( തൊടുപുഴ ). പരേത കണ്ണാടിയുറുമ്പ്, പാളയം, പൂഞ്ഞാർ, മണിയംകുന്ന്, പച്ചിക്കൽ, സാൻഡാമിയാനോ, സാന്തോം, മംഗളാരാം, സെറാഫിക് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.