പാലാ ജനറൽ ആശുപത്രി ഇരു മുന്നണി നേതാക്കളുടേയും കറവ പശുവും പണം സമ്പാദിക്കാനുള്ള മാർഗ്ഗവുമായി മാറിയിരിക്കുന്നു. യാതൊരു അടിസ്ഥാന സൗകര്യവും വികസിപ്പിക്കാതെയും വേണ്ട ആരോഗ്യ പ്രവർത്തകരോ, മരുന്നോ, മറ്റ് ഉപകരണങ്ങളോ ലഭ്യമാക്കാതെ പാവപ്പെട്ട ഗർഭിണികൾക്കോ, ഹൃദ്രോഗം, ക്യാൻസർ മറ്റ് അപകടം തുടങ്ങിയ ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കൊ യാതൊരു പ്രയോജനവും ഈ ആശുപത്രി കൊണ്ട് ലഭിക്കുന്നില്ല.

വെറും റീൽസും പ്രചരണവും മാത്രമാണ് എല്ലാ ജനപ്രതിനിധികളും നടത്തുന്നത്. സ്ഥലം കയ്യേറിയവർക്കെതിരെ നടപടി എടുക്കുന്നതിലും നഗരസഭ ഭരണ നേതൃത്വം പരസ്പര സഹകരണ മുന്നണിയായി പ്രവർത്തിക്കുന്നു. പാലാ ജനറൽ ആശുപത്രിയിൽ ചികിൽസ തേടുന്നവർ ആയുസ്സിൻ്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെടുമ്പോൾ അതും പരസ്യ പ്രചരണത്തിന് ഉപയോഗിക്കുന്ന ഭരണ നേതൃത്വം പാവപ്പെട്ട ജനങ്ങളോട് നീതി പുലർത്തണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് BJP ജില്ലാ ജനറൽ സെക്രട്ടറിയും മുത്തോലി പഞ്ചായത്തംഗവുമായി എൻ. കെ. ശശികുമാർ ആവശ്യപ്പെട്ടു.
പാലാ മണ്ഡലം പ്രസിഡൻ്റ് അഡ്വ.ജി അനീഷിൻ്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി സംസ്ഥാന, ജില്ലാ നേതാക്കളായ പ്രൊഫ.ബി വിജയകുമാർ, സെബി പറമുണ്ട, വിഷ്ണു വഞ്ചിമല, ഷാനു വി.എസ്, മുരളിധരൻ പിആർ, ജയ രാജു , റോജൻ ജോർജ്, മാഗി ഡൊമിനിക്, മനോജ് മാഞ്ചേരി, കുട്ടികൃഷ്ണൻ വി, അരുൺ ആർ നായർ, ഡി.ബിജു, സുരേഷ്.ബി, സ്മിത വിനോദ് ശ്രീക്കുട്ടൻ എം. ഒ., ഹരി ഉണ്ണിപ്പള്ളി, പയസ് റ്റി.ജെ. അജി കെ.എസ് തുടങ്ങിയവർ പ്രസംഗിച്ചു.