Kerala

സ്വന്തമായി കെട്ടിടമുണ്ട് പക്ഷെ വാടകയ്‌ക്കെ പ്രവർത്തിക്കൂ :നെല്ലിയാനിലുള്ള മിനി സിവില്‍ സ്റ്റേഷന്‍ തൂറന്നു പ്രവര്‍ത്തിക്കുക:എ എ പി ധർണ്ണ നടത്തി

പാലാ.നെല്ലിയാനിലുള്ള മിനി സിവില്‍ സ്റ്റേഷന്‍ തൂറന്നു പ്രവര്‍ത്തിക്കുക ,വാടക കെട്ടിങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റി സ്ഥാപിക്കുക എന്നി ആവശൃങ്ങള്‍ ഉന്നയിച്ചു ആംആദ്മി പാര്‍ട്ടി താലൂക്കു ഓഫീസിനു മുമ്പാകെ ധര്‍ണ്ണ സമരം നടത്തി.റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ,വൃവസായി താലൂക്കു ഓഫീസ് ,എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ,ലീഗല്‍ മെട്രോളജി ഓഫീസ് ,തൂടങ്ങിയ അനവധി സര്‍ക്കാര്‍ ഓഫീസുകളാണ് പാലാ ടൗണിന്‍റെ പല ഭാഗത്തായി വാടകക്ക്  പ്രവര്‍ത്തിക്കുന്നത് .കോടികള്‍ മുടക്കി പണി പൂര്‍ത്തികരിച്ചു സിവില്‍ സ്റ്റേഷന്‍ നെല്ലിയാനിയില്‍ വെറുതെ കിടക്കുമ്പോഴും ഭീമമായ് വാടക നല്‍കി സ്വകാരൃ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്  അഴിമതിയുടെ ഭാഗമാണ് .

സര്‍ക്കാരിനു വാടക ഇനത്തില്‍ ലക്ഷം രുപ ലാഭം വരികയും ,പൊതു  ജനങ്ങള്‍ക്ക്  പലയടങ്ങളിലുമായി ചുറ്റി തിരിയാതെ ഒരിടത്ത്  നിന്നും തന്നെ കാരൃങ്ങള്‍ നടത്തൂവാനും നെല്ലിയാനിലുള്ള സിവില്‍ സ്റ്റേഷന്‍ തൂറന്നു പ്രവര്‍ത്തിപ്പിച്ചാല്‍ സാധിക്കുന്നതാണ് .ടൗണില്‍ നിന്നും ഒന്നര കിലോ  മീറ്റര്‍ ചുറ്റളവില്‍ പല പദ്ധതികളും 65 കോടിയോളം തൂക ചെലവഴിച്ചും ,മുഖൃമന്ത്രി തന്നെ ഉല്‍ഘാടനം നടത്തിയതൂം 15 ,വര്‍ഷങ്ങളായി പണി പൂര്‍ത്തികരിക്കാതെ ഇട്ടിരിക്കുന്നത്  ആര്‍ക്കു വേണ്ടി ആണ്.

കളരിയാമ്മാക്കല്‍ പാലത്തിലേയ്ക്കുള്ള റോഡ് ,അമിനിറ്റി സെന്‍റര്‍ ,റിവര്‍വൃൂ റോഡ് ,ഇത്  എല്ലാം അനാഥമായി കിടക്കുമ്പോഴും വികസനത്തിന്‍റെ പേരും പറഞ്ഞ ജനപ്രതിനിധികള്‍ തമ്മില്‍ വാക് പോര് നടത്തൂന്നത്  ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്.ജില്ല പ്രസിഡണ്ട്  ജോയി ആനിതോട്ടം ധര്‍ണ്ണസമരം ഉദ്‌ഘാടനം  ചെയതു  .മുനിസിപ്പല്‍ പ്രസിഡണ്ട്  ജോയി കളരിക്കല്‍ അദ്ധൃക്ഷത വഹിച്ചു ,നിയോജക പ്രസിഡണ്ട്  ജേക്കബ്  തോപ്പില്‍ ,ട്രഷറര്‍ രാജൂ താന്നിക്കല്‍ ,ജയേഷ് പി.ജോര്‍ജ്  എന്നിവര്‍ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top