പാലാ :ഹൃദയങ്ങൾ തമ്മിലുള്ള ഇഴയടുപ്പം ഊട്ടി ഉറപ്പിച്ചുള്ളതായിരുന്നു ജോസ് കെ മാണിയുടെ പാലായിലെ പടയോട്ടം .2021 ലെ ബിനോയി വിശ്വം നയിച്ച ജാഥയിൽ നിന്നും വേറിട്ട മുഖമായിരുന്നു ഇന്ന് പാലായിലെ ജോസ് കെ മാണി നയിച്ച ജാഥാ .2021 ലെ ജാഥാ പാലായിൽ വന്നപ്പോൾ മനോരമ പത്രത്തിന്റെ കോപ്പി വിതരണം ചെയ്ത കേരളാ കോൺഗ്രസുകാരുടെ പക്കൽ നിന്നും മനോരമ പിടിച്ചു വാങ്ങി ഇത് ഈ പരിപാടിക്കിടയിലല്ല .നിങ്ങടെ പാർട്ടി മീറ്റിങ്ങിൽ വിതരണം ചെയ്താൽ മതി എന്ന് പറഞ്ഞ സിപിഐഎം പ്രവർത്തകരുടെ അന്യഥാ ബോധത്തിൽ നിന്നും ഇന്ന് കേരളാ കോൺഗ്രസുകാരെ കാണുമ്പോൾ സിപിഐ ; സിപിഐ (എം) പ്രവർത്തകരുടെ കുശലാന്വേഷണ ശൈലിയും മാറിയിരിക്കുന്നു .

കേരളാ കോൺഗ്രസുകാരും മാറി പോയി ;ഇപ്പോൾ മാനസീകമായി രണ്ടു കൂട്ടരും ഏറെ അടുത്തു.കോട്ടയം മീഡിയാ ഏറെ കാലമായി അത് പറയുന്നുണ്ട് .കഴിഞ്ഞ ലോക് സഭാ തെരെഞ്ഞെടുപ്പിനു ഒരു വര്ഷം മുൻപേ ഫ്രാൻസിസ് ജോർജ് സ്ഥാനാര്ഥിയാവേണ്ടതിന്റെ പ്രസക്തി കോട്ടയം മീഡിയാ സൂചിപ്പിച്ചിരുന്നു .എഫ് ജി സ്ഥാനാർത്ഥിയായാൽ മാത്രമേ സീറ്റ് പിടിച്ചെടുക്കാൻ സാധിക്കുകയുള്ളൂ എന്നും സൂചിപ്പിച്ചിരുന്നു.എന്നാൽ ഇത് പല കേന്ദ്രങ്ങൾക്കും ഇഷ്ടപ്പെട്ടിരുന്നില്ല.പക്ഷെ അവസാനം ജോസഫ് ഗ്രൂപ്പ് എഫ് ജി യെ സ്ഥാനാർത്ഥിയാക്കി ഉയർത്തി കാട്ടിയപ്പോൾ മാത്രമാണ് കോട്ടയം സീറ്റ് ജോസഫിന് നൽകുവാൻ കോൺഗ്രസ് തീരുമാനിച്ചത് .
കഴിഞ്ഞ തവണ അര നൂറ്റാണ്ടായി സ്ഥിരം മത്സരിച്ച് തോൽപ്പിക്കുന്ന പാർട്ടിയുടെ ഒരാൾ സ്ഥാനാർത്ഥിയായി വന്നപ്പോൾ സിപിഐഎം ;സിപിഐ അണികളിൽ ഒരു നിര്വികാരതയും രോക്ഷവും അലയടിച്ചിരുന്നു.കേരളാ കോൺഗ്രസ് അണികൾ ആവട്ടെ സ്വത സിദ്ധമായ തലക്കനത്തിലും നിന്നു .അയൽക്കാരായ സിപിഎം കാരെയും ;സിപിഐ ക്കാരെയും കല്യാണത്തിന് വിളിക്കാതെ പോലും ഇത്രയൊക്കെ മതി എന്ന തീ പാറുന്ന തലക്കനത്തിൽ കേരളാ കോൺഗ്രസ് അണികളും നിന്നപ്പോൾ സിപിഐ ക്കാരും ,സിപിഐ(എം) കാരും മാണി സി കാപ്പനിൽ ആശ്വാസ തണൽ കണ്ടെത്തി .ആദ്യ കാലത്ത് മാതൃകാ മെമ്പറായി വർത്തിച്ച കാപ്പൻ പോകെ പോകെ വിശ്വസിച്ചവരുടെയൊക്കെ വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിൽ കാര്യങ്ങൾ കൊണ്ടുപോയി .
ഇക്കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ 13;14;15 വാർഡുകളിൽ പുളിക്കക്കണ്ടം മുന്നണിക്ക് യു ഡി എഫ് പിന്തുണ നൽകിയത് കോൺഗ്രസിന്റെ ജില്ലാ നേതാക്കൾ പോലുമറിഞ്ഞില്ല .2021 ലെ തിരെഞ്ഞെടുപ്പിൽ കാപ്പനുവേണ്ടി സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കിയ കോൺഗ്രസ് പ്രവർത്തകരൊക്കെ ഇപ്പോൾ നിരാശരാണ് .അടുത്ത തദ്ദേശ തെരെഞ്ഞെടുപ്പിൽ 13;14;15;16;17;18;19 വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്തുവാൻ പുളിക്കക്കണ്ടം മുന്നണി കരുക്കൾ നീക്കുന്ന വിവരം പരസ്യമാവുമ്പോൾ അവിടെയും കാപ്പന്റെ നീക്കങ്ങളും ദൂരൂഹത തേടുകയാണ് .കോൺഗ്രസാവട്ടെ ഖിന്നരുമാണ്.
പാലാ കരൂർ പഞ്ചായത്തിലെ കാപ്പന്മാർ ഒരു സദസ്സിൽ വച്ച് പരസ്യമായി സിപിഐഎം കാരെ ആക്ഷേപിച്ച് സംസാരിച്ചത് സിപിഐഎം ;സിപിഐ പ്രവർത്തകരിൽ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടാക്കിയിരിക്കുന്നത് .എൽ ഡി എഫിൽ നിന്നപ്പോൾ കാപ്പൻ 2000 വോട്ടിനാണ് വിജയിച്ചത് ;അതേസമയം യു ഡി എഫിൽ എത്തിയപ്പോൾ 15000 ആയി ഭൂരിപക്ഷം ഉയർന്നു .കുടുംബക്കാർ കൂടുതലും യു ഡി എഫിലാണ് .എൽ ഡി എഫിൽ കാൽ കാശിനു വിലയില്ലാത്ത കുറെ തൊഴിലാളികൾ മാത്രമാണെന്നും ആക്ഷേപിച്ച് സംസാരിച്ചതിന് ഇടതു പക്ഷക്കാർ നല്ല എരിവുള്ള മറുപടിയാണ് നൽകിയത് .
ഇപ്പോൾ ലഭിച്ചിട്ടുള്ള ടെമ്പോ നിലനിർത്തി പോകുവാനാണ് കേരളാ കോൺഗ്രസ് നേതാക്കൾ ശ്രമിക്കേണ്ടത് .ബൈജു പുതിയിടത്തു ചാലിൽ ;സണ്ണി പൊരുന്നക്കോട്ട്;സാജൻ തൊടുക ;ജോസുകുട്ടി പൂവേലിൽ ;ടോബിൻ കെ അലക്സ് ;ബെന്നി തെരുവത്ത് ;അജിത് പെമ്പിളക്കുന്നേൽ ;സോണി തെക്കേൽ ;ബേബി ഉഴുത്ത്വാൽ ;സാജു വെട്ടത്തെട്ട് ;സാവിയോ കാവുകാട്ട് ;ബിജു പാലൂപ്പടവിൽ;സുനിൽ പയ്യപ്പള്ളി ;ടോബി തൈപ്പറമ്പിൽ;ആന്റോ പടിഞ്ഞാറേക്കര ;ബൈജു കൊല്ലമ്പറമ്പിൽ എന്നീ ഒരുപിടി നേതാക്കളുടെ കലവറയായ കേരളാ കോൺഗ്രസ് നേതാക്കൾ അടിത്തട്ടിലേക്ക് ഇറങ്ങി ഇടതുപക്ഷ ജനാധിപത്യ ഐക്യം ഊട്ടി ഉറപ്പിക്കേണ്ടതുണ്ട് .അപ്പോൾ സിപിഐഎം ;സിപിഐ അണികളും കൂടെ കൂടും .ഇത്തവണ സിപിഐ പ്രവർത്തകരുടെ പങ്കാളിത്വവും ശ്രദ്ധേയമാണ്.അവർ വീതി കുറഞ്ഞ നീളം കൂടിയ ചൈനീസ് ഫ്ലാഗുകളായിരുന്നു എന്തിയിരുന്നത്.കോട്ടയം മീഡിയായുടെ കണക്കിൽ ഏകദേശം 8000 ത്തോളം പേരാണ് കുരിശുപള്ളിക്കലും ;ളാലം പാലം ജങ്ഷനിലും തടിച്ചു കൂടിയത് .ഇത് 2021 നെ അപേക്ഷിച്ച് വൻ ജന സഞ്ചയമാണ് .ഈ ജന സഞ്ചയമാണ്;ഈ എണ്ണായിരം കുടുംബങ്ങളാണ് ജോസ് കെ മാണി പാലായിൽ വിജയിക്കാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ