പാലാ.നെല്ലിയാനിലെ മിനി സിവില്‍ സ്റ്റേഷന്‍ തൂറന്നു പ്രവര്‍ത്തിക്കുക,വാടക കെട്ടിടങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റി സ്ഥാപിക്കുക എന്നി ആവശൃങ്ങള്‍ ഉന്നയിച്ചു കൊണ്ടു തിങ്കളൊഴ്ച 10.30 നു ആം ആദ്മി പാര്‍ട്ടി താലൂക്കു ഓഫീസിനു മുമ്പാകെ ധര്‍ണ്ണ സമരം നടത്തുന്നു.

റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ,എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ,മീനച്ചില്‍ താലൂക്കു വൃവസായഓഫീസ് ,ലീഗല്‍ മെട്രോളജി ഓഫീസ് ,തൂടങ്ങി അനുവധി സര്‍ക്കാര്‍ ഓഫീസുകള്‍ പാലാ ടൗണിന്‍റെ വിവിധ ഭാഗങ്ങളിലായി വാടക നല്‍കി പ്രവര്‍ത്തിച്ചു വരികയാണ് .
കോടികള്‍ മുടക്കി പണി പൂര്‍ത്തികരിച്ചു സിവില്‍ സ്റ്റേഷന്‍ നെല്ലിയാനിയില്‍ അനാഥമായി കിടക്കുമ്പോഴും ഭീമമായ് വാടക നല്‍കി സ്വകാരൃ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതൂ സ്ഥാപിത താല്പരൃാര്‍ത്ഥമാണ്.
സര്‍ക്കാരിനു വാടക ഇനത്തില്‍ ലക്ഷം തൂക ലാഭം വരികയും ,പൊതൂ ജനങ്ങള്‍ക്കു പലയടങ്ങളിലുമായി ചുറ്റം തിരിയാതെ ഒരിടത്തൂ തന്നെ കാരൃങ്ങള്‍ നടത്തൂവാനും നെല്ലിയാനിലുള്ള സിവില്‍ സ്റ്റേഷന്‍ തൂറന്നു പ്രവര്‍ത്തിപ്പിച്ചാല്‍ ലഭിക്കുന്നതാണ് .നെല്ലിയാനിലുള്ള സിവില്‍ സ്റ്റേഷന്‍ തൂറന്നു പ്രവര്‍ത്തിക്കുക .വാടക കെട്ടിടങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റി സ്ഥാപിക്കുക തൂടങ്ങിയ ആവശൃങ്ങള്‍ ഉന്നയിച്ചതാണ് സമരം