പാലാ :ഒന്നാം വാർഡായ ഡേവിസ് നഗർ വാർഡിന്റെ ജനസഭയിൽ വാക്കേറ്റവും സംഘർഷവും.ഇന്ന് ഉച്ച കഴിഞ്ഞു രണ്ടു മണിക്ക് മുണ്ടുപാലം സ്കൂളിൽ വച്ച് ചേർന്ന ജനസഭയിലാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്.

വാർഡിൽ ചില ഭാഗങ്ങളിൽ വഴി വിളക്കുകൾ കത്തുന്നില്ലെന്നുള്ള കാര്യം റോണി വർഗീസ് ശ്രദ്ധയിൽ പെടുത്തിയപ്പോൾ കുറെ നാളായി നീ കളിക്കുന്നു എന്ന് പറഞ്ഞ് റോണി വർഗീസിനെ ഷാജു തുരുത്തൻ അടിച്ചതായാണ് പരാതി ഉയർന്നത് .താഴെ വീണ റോണിയുടെ മൊബൈൽ ഫോൺ കൗൺസിലർ ബെറ്റി ഷാജു ചെരുപ്പിനു തൊഴിച്ചതായും റോണി ആരോപിച്ചു . ഉടനെ റോണി വർഗീസ് പോലീസിൽ വിവരം അറിയിക്കുകയും .പാലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു .
കഴിഞ്ഞ തദ്ദേശ ത്വരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയായിരുന്ന ബെറ്റി ഷാജുവിനെതിരെ ഡേവിസ് നഗറിലുള്ളവർ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു .കേരളാ കോൺഗ്രസ് വാർഡ് സെക്രട്ടറിയായ റോണി വർഗീസും സ്വതന്ത്ര സ്ഥാനാർത്ഥിക്കായി പ്രവർത്തിച്ചതായും പറയപ്പെടുന്നു .ഇക്കഴിഞ്ഞ കൗൺസിലിൽ ആയുർവേദ ആശുപത്രി പരിസരത്തുള്ള പെട്ടിക്കടകൾ നീക്കം ചെയ്യണമെന്ന് ബെറ്റി ഷാജു നിർദ്ദേശിച്ചിരുന്നു .എന്നാൽ ഇത് വോട്ട് ചെയ്യാത്തവരോടുള്ള പകപോക്കലാണെന്നും ആരോപണം ഉയർന്നിട്ടുണ്ട് .