Kottayam

വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യരെ സംരക്ഷിക്കാൻ ശാസ്ത്രീയ സംവിധാനം ഒരുക്കണം – ജോർജ് കുളങ്ങര

വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യരെ സംരക്ഷിക്കാൻ ശാസ്ത്രീയ സംവിധാനം ഒരുക്കണം – ജോർജ് കുളങ്ങര
ഈരാറ്റുപേട്ട: വന്യ ജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാൻ ശാസ്ത്രീയ സംവിധാനം ഒരുക്കണമെന്ന് ലേബർ ഇന്ത്യ ഗ്രൂപ്പ് ഓഫ് ചെയർമാൻ ജോർജ് കുളങ്ങര ആവശ്യപ്പെട്ടു.

കർഷക സ്വരാജ് സത്യാഗ്രഹ സമിതിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടക്കുന്ന അ നിശ്ചിത കാല സമരത്തിൻ്റെ ഒമ്പതാം ദിവസം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം ഇ എസ് മീനച്ചിൽ താലൂക്ക് ഭാരവാഹികൾ പങ്കെടുത്തു. എം ഇ എസ് താലൂക്ക് വൈസ് പ്രസിഡണ്ട് അഡ്വ. സുഹൈൽ ഖാൻ അധ്യക്ഷത വഹിച്ചു. വി. എം.അബ്ദുള്ള ഖാൻ,ആസിഫ് മുഹമ്മദ്,മുഹമ്മദലി ഖാൻ,ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ,ജോൺസൺ പാറക്കൽ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top