പാലാ :എരിയുന്ന മെഴുകു തിരികൾ ഉയർത്തി പിടിച്ച് പാലാ സി വൈ എം എൽ പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.തങ്ങളുടെ ആസ്ഥാനം ഇന്ന് വെളുപ്പിന് തകർത്തതിനെതിരെ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർ മാതാവിന്റെ മുൻപിലെത്തി പ്രാർത്ഥനയും നടത്തി .കത്തീഡ്രൽ പള്ളിയോടനുബന്ധിച്ചുള്ള ഗുണ്ടകളാണ് കെട്ടിടം പൊളിച്ചതെന്ന് സന്തോഷ് മണർകാട് പ്രകടനം ആരംഭിക്കും മുൻപേ ആമുഖ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

തുടർന്ന് പ്രവർത്തകർ തകർക്കപ്പെട്ട കെട്ടിടത്തിൽ എത്തി സി വൈ എം എൽ കൊടിമരം ഉയർത്തുകയും ;സി വൈ എം എൽ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.ആധാരത്തിൽ പോലും തകരാറുകൾ ഉണ്ടെന്നും ;തങ്ങളുടെ വസ്തു വകകൾ നശിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി വൈ എം എൽ കേന്ദ്രങ്ങൾ പറഞ്ഞു .രണ്ടു ക്യാമറകൾ അക്രമികൾ തകർത്തെങ്കിലും ;മറ്റൊരു ക്യാമറയിൽ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും ;അത് പെൻഡ്രൈവിൽ ആക്കിയിട്ടുണ്ടെന്നും സി വൈ എം എൽ വൃത്തങ്ങൾ പറഞ്ഞു .

കെട്ടിടം തകർത്ത ജെ സി ബി യും അതിന്റെ നമ്പറും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വ്യക്തമായ തെളിവുകളോടെ നാളെ പോലീസ് അധികാരികൾക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു .തെരെഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ രാഷ്ട്രീയ പാർട്ടികൾ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും ബി ജെ പി യുടെ പോഷക സംഘടനയായ ന്യൂന പക്ഷ മോർച്ച പ്രസിഡണ്ട് സുമിത് ജോര്‍ജും ,സംസ്ഥാന കമ്മിറ്റിയംഗം റോഷൻ ജോര്‍ജും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാളെ കുരിശുപള്ളിക്കെതിരെ ഇത്തരം ആക്രമമുണ്ടാകാമെന്നും ഓൺലൈൻ പത്രങ്ങളുടെ വാർത്താ സമ്മേളന വേദിയായ പാലാ മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ