Kottayam

ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ എംജി യൂണിവേഴ്സിറ്റിയുടെ ഏക സാന്നിധ്യമായി അരുവിത്തുറ കോളേജിലെ സുജിത്ത്

 

കോട്ടയം:ഫെബ്രുവരി മൂന്ന് മുതൽ റായ്പൂരിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് വോളിയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്കായി അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ രണ്ടാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥി സുജിത്ത് ജഴ്സി അണിയും. എംജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏക സാന്നിധ്യമാണ് സുജിത്ത്.പത്താം ക്ലാസിനു ശേഷം ഐടിഐ പഠനം പൂർത്തിയാക്കിയ സുജിത്ത് അതുവരെ വോളിബോൾ എന്തെന്ന് അറിഞ്ഞിരുന്നില്ല. സുജിത്തിന്റെ ബാല്യത്തിൽ തന്നെ പിതാവ് വൈദ്യുതാഘാതം ഏറ്റ് മരിച്ചിരുന്നു.ഐടിഐ പഠനത്തിനുശേഷം പത്രവിതരണം നടത്തിവരുന്നതിനിടയിൽ അട്ടപ്പാടി സ്വദേശിയായ ഒരു വോളിബോൾ പ്രേമി ഷാജുവാണ് സുജിത്തിന്റെ ഉയരവും ശരീരഘടനയും കണ്ട് ചില സുമനസ്സുകളുടെ സഹായത്തോടെ സുജിത്തിനെ വോളിബോളിലേക്ക് എത്തിക്കുന്നത്.

അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ സ്പോർട്സ് കൗൺസിൽ വോളിബോൾ കോച്ച് ജേക്കബ്ബ് സുജിത്തിന്റെ പരിശീലന ചുമതല ഏറ്റെടുത്തു.കഴിഞ്ഞവർഷം എംജി യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ സുജിത്ത് ഈ വർഷം അരുവിത്തുറ സെൻ്റ് ജോർജ് കോളജിനെ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ ആക്കുന്നതിലും നിർണായക പങ്കു വഹിച്ചിരുന്നു.ഇപ്പോൾ ഫെഡറേഷൻ കപ്പിനായി ഉള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൻ്റെ അനിഷേധ്യ ഘടകമായി സുജിത്ത് മാറുന്നു.കോച്ച് ജേക്കബിന്റെ പരിശീലന മികവും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് മാനേജർ വെരി റവ ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട്

കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി എന്നിവരുടെ നേതൃത്വത്തിൽ മാനേജ്മെൻറ് വോളിബോൾ ടീമിന് നൽകിയ മികച്ച പിന്തുണയും സൗകര്യങ്ങളുംകോച്ച് ജേക്കബിന്റെ പരിശീലന മികവുമാണ് സുജിത്തിന് തുണയായത്.ഇന്ത്യൻ റെയിൽവേയും സർവീസസും ഉൾപ്പെടെ രാജ്യത്തെ മികച്ച എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യയിലെ മുഴുവൻ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വോളിബോൾ താരങ്ങളിൽ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ടീമാണ് ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top