Kerala

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ ശതാബ്ദി സമാപനസമ്മേളനം മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു

പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ വിജയകരമായി പൂർത്തിയാക്കി. സമാപന സമ്മേളനം പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

പള്ളിയോടൊപ്പം പള്ളിക്കൂടങ്ങളും എന്ന ചാവറ പിതാവിൻ്റെ ആഹ്വാനം സ്വീകരിച്ച് മലയാളം പള്ളിക്കൂടങ്ങൾ സ്ഥാപിച്ച്, ജാതി മത വർഗ വ്യത്യാസമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ നമ്മുടെ പൂർവികർ ശ്രദ്ധിച്ചിരുന്നു. ഇന്നും മലയാളം പള്ളിക്കൂടങ്ങളാണ് നാടിൻ്റെ സംസ്കാരവുമായി ഇഴുകി ചേര്ന്ന് നിൽക്കുന്നത്. അവിടെയാണ് കുട്ടികൾക്ക് ശരിയായ വളർച്ച ലഭിക്കുന്നത് എന്ന് അഭിവന്ദ്യ പിതാവ് എടുത്തു പറഞ്ഞു.

സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ ഫാ. ജോർജ് മടുക്കാവിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മിനർവ മോഹൻ സ്കൂൾ സോവനീർ പ്രകാശനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻസി മാർട്ടിൻ, റവ.ഫാ. കുര്യാക്കോസ് നരിതൂക്കിൽ, റവ.ഫാ. കുര്യാക്കോസ് പുളിൻന്താനത്ത്, പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ ബിജു സി കടപ്രയിൽ, സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ ഫാ സജി അമ്മോട്ടുകുന്നേൽ, അധ്യാപക പ്രതിനിധി ശ്രീമതി ആഷാ ആൻ്റണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ് സ്വാഗതവും സ്കൂൾ ലീഡർ കുമാരി അനബെൽ അന്ന ജയിസൺ കൃതജ്ഞതയും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top