Kerala

കുറ്റില്ലം പാലത്തിന് കുറ്റി മാത്രമല്ല; 15 അടി വീതിയുള്ള പുതിയ പാലം തന്നെ നൽകാമെന്ന് മാണി സി കാപ്പൻ

 

പാലാ :മീനച്ചിൽ മുത്തോലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുറ്റില്ലം പാലത്തിന്റെ പുനർനിർമ്മാണത്തിന് ഇന്ന് രാവിലെ മാണി സി കാപ്പൻ എം എൽ എ തുടക്കം കുറിച്ചു.മാണി സി കാപ്പൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 70 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്.

മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സുബി സുരേഷ് മുഖ്യ പ്രഭാഷണം നിർവഹിച്ചു .മുത്തോലി വാർഡ് മെമ്പർ സരിത ജോർജ് ;മീനച്ചിൽ വാർഡ് മെമ്പർ പ്രിൻസ് ഓടയ്ക്കൽ ;ബ്ലോക്ക് മെമ്പർ ഹരിദാസ് അടമത്ര എന്നിവർ പ്രസംഗിച്ചു .ഷാജി മാത്യു തകിടിയേൽ സ്വാഗതവും  സുമോദ് വളയത്തിൽ കൃതജ്ഞതയും പറഞ്ഞു.

മാണി സി കാപ്പൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 70 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്. മീനച്ചിൽ മുത്തോലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുറ്റില്ലം പാലത്തിനു ആദ്യകാലത്തി രണ്ടു തടിയിൽ പലക അടിച്ചുള്ള പാലമായിരുന്നു ഉണ്ടായിരുന്നത് .1992 ൽ ഈ കാണുന്ന കോൺക്രീറ്റ് പാലം വന്നപ്പോൾ വാഹന ഗതാഗതം സാധ്യമായി എന്നാൽ നാട് വികസിച്ചപ്പോൾ പാലം ശോഷിച്ചു .ഇപ്പോൾ ദുര്ബല അവസ്ഥയിലാണ് .

മുത്തോലിപഞ്ചായത്തിലെ എട്ടാം വാർഡിലെ ഇരുനൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പാലം, സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റൂട്ടിൽ രണ്ട് വലിയ  വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ സാധിക്കുന്ന വിധത്തിൽ 15 അടി വീതിയിലാണ് പുതിയ പാലം വിഭാവനം ചെയ്തിരിക്കുന്നതെന്ന് നിർമ്മാണ കമ്മിറ്റി  ചെയർമാൻ ഷാജി മാത്യു തകിടിയേൽ, കൺവീനർ സുമോദ് വളയത്തിൽ എന്നിവർ പറഞ്ഞു.

പാലത്തോട് അനുബന്ധിച്ച് കുറ്റിയും  ഉണ്ടായിരുന്ന ഇവിടെ ഒരു വെള്ളപ്പൊക്കത്തിൽ കുറ്റി ഒലിച്ചു പോയപ്പോഴാണ് കുറ്റിയില്ലാത്ത പാലം എന്ന പേര് ഈ കരയ്ക്കു വീണതെന്ന് സ്വാഗതം പറഞ്ഞ ഷാജി മാത്യു തകിടിയേൽ സൂചിപ്പിച്ചത് ചെറുപ്പക്കാർക്ക് പുതിയൊരു അറിവായിരുന്നു .ഡയസ് തോമസ് ;ബേബി ഈറ്റത്തോട്ട് ;ഷിബു പൂവേലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top