കോട്ടയം – കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബഡ്ജറ്റ് 2026നെതിരെ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ എസ് ബിനോജ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

2026 കേരള ബജറ്റ് ജീവനക്കാരെ കബളിപ്പിച്ചുവെന്നും ജീവനക്കാരുടെ ശമ്പളപരിഷ്കരണം കാലോചിതമായി നടപ്പിലാക്കാതെ അട്ടിമറിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ശാംരാജ് ആർ എൽ അധ്യക്ഷനായ യോഗത്തിന് ജില്ലാ സെക്രട്ടറി എൻ അരുൺകുമാർ സ്വാഗതം ആശംസിച്ചു. ശ്രീകുമാർ ഒ എസ്, സജി കെ ബി, സനിത് കുമാർ എൻ റ്റി, അനൂപ് പ്രാപ്പുഴ മാത്തുക്കുട്ടി കുരുവിള തുടങ്ങിയവർ സംസാരിച്ചു.