Kottayam

എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ റൂബി ജൂബിലി ഉദ്ഘാടനം ചെയ്ത് കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്

രാമപുരം: യുവജനങ്ങൾ വിനയത്തിൻ്റെ പ്രേഷിതർ ആകണമെന്ന് മതാന്തര സംവാദ ഡികാസ്റ്ററിയുടെ അധ്യക്ഷൻ അത്യുന്നത കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാട്.എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ റൂബി ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1986 നവംബർ ഒൻപതാം തീയതി കാത്തലിക് യൂത്ത് മൂവ്മെൻ്റ് എന്ന പേരിൽ സ്ഥാപിതമായ യുവജന പ്രസ്ഥാനം അതിൻ്റെ നാൽപ്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തിലായിരുന്നു റൂബി ജൂബിലി ഉദ്ഘാടനം സംഘടിപ്പിക്കപ്പെട്ടത്. എസ് എം വൈ എം യുവജന പ്രസ്ഥാനം കഴിഞ്ഞ നാല്പത് വർഷക്കാലമായി രാമപുരത്തിൻ്റെ സാമൂഹിക സാംസ്കാരിക അധ്യാത്മിക മേഖലകളിൽ നടത്തിയ സേവനങ്ങളെ അദ്ദേഹം പ്രത്യേകം എടുത്ത് പരാമർശിക്കുകയുണ്ടായി.

രാമപുരം ഫൊറോന പള്ളി വികാരി ഫാ.ബർക്കുമാൻസ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റർ ഫാ.തോമസ് വെട്ടുകാട്ടിൽ സഹവികാരിമായ ഫാ. ജൊവാനി കുറുവാച്ചിറ, ഫാ. അബ്രാഹം കുഴിമുള്ളിൽ, യൂണിറ്റ് പ്രസിഡണ്ട് ജെൽവിൻ കണംകൊമ്പിൽ, ഭാരവാഹികളായ അൽഫോൻസ് പള്ളിപ്പറമ്പിൽ, ജോയസ് ഞാവള്ളിൽ, ഹെലൻ ആലനോലിക്കൽ , ഐവാൻ തെങ്ങുംപള്ളിൽ ക്ലിൻ്റ് അഞ്ചുകയറ്റിങ്കൽ, ദീപു ഓലിക്കൽ, അഗസ്റ്റസ് പള്ളിപറമ്പിൽ തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top