
പാലാ : പാലാ രൂപതാ കുടുംബ കൂട്ടായ്മ സമ്മേളനം ജനുവരി 27, ചൊവാഴ്ച 2 മണിക്ക് ളാലം സെൻ്റ് മേരീസ് പ പള്ളി ഹാളിൽ വച്ച് നടത്തുന്നു. 1.30 ന് രജിസ്ട്രഷൻ. ബൈബിൾ പ്രതിഷ്ഠയോടു കൂടി ആരംഭിക്കുന്ന പരിപാടി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് . ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിക്കും.
വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ഏറ്റവും മികച്ച കുടുംബ കൂട്ടായ്മ ഇടവകകൾക്കുള്ള ട്രോഫികളുടെ വിതരണവും സമ്പൂർണ്ണ ബൈബിൾ എഴുതിയവരെ ആദരിക്കലും ചടങ്ങിൽ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. രൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്നും അഞ്ച് പ്രതിനിധികൾ വീതം സമ്മേളനത്തിൽ പങ്കെടുക്കും. രൂപതാ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റം, അസി.ഡയറക്ടർ ഫാ. ആൽബിൻ പുതുപ്പറിൽ, സെക്രട്ടറി ബാബു പോൾ തുടങ്ങിയവർ നേതൃത്വം നൽകും.