Kottayam

പാലാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടം, തന്റെ ഇരുപത്തിരണ്ടാം പിറന്നാൾ ദിവസം തന്നെ പാലാ നഗരസഭയിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിന ആഘോഷത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്തി


പാലാ:- രാഷ്ട്രം ഇന്ന് 77-ാം റിപ്പബ്ലിക് ദിനാഘോഷം നടത്തുന്ന ഈ വേളയിൽ നഗരസഭയിൽ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് സന്ദേശം നൽകി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സൺ കുമാരി ദിയാ ബിനു പുളിക്കകണ്ടം…
സമ്പന്നമായ ചരിത്രവും പൈതൃകവും ഉള്ള ഒരു രാജ്യത്താണ് നമ്മൾ ഓരോരുത്തരും ജീവിക്കുന്നതെന്നും ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഓരോ വ്യക്തിയുടെയും ഉള്ളിൽ അഭിമാനം നിറയേണ്ട സുദിനമാണ് ഇതെന്നും ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ച ഈ സുദിനം എന്നും എല്ലാ കാലത്തും നമ്മൾ ഓർമ്മയിൽ സൂക്ഷിക്കണമെന്നും ചെയർപേഴ്സൺ ഓർമിപ്പിച്ചു…
പ്രൊഫസർ ഡോക്ടർ രാജു ഡി കൃഷ്ണപുരം റിപ്പബ്ലിക് ദിന സന്ദേശം നൽകി. പിറന്നാൾ സമ്മാനമായി അദ്ദേഹം ഒരു പച്ച പേനയും സമ്മാനിച്ചു..

കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ് ഞെട്ടനൊഴുകയിൽ, സനൽ രാഘവൻ എന്നിവർ റിപ്പബ്ലിക് ദിനാശംസകൾ നൽകി..പൊതുജനങ്ങൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ, മുനിസിപ്പൽ ജീവനക്കാർ, മുനിസിപ്പൽ ആർമി പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു… മുനിസിപ്പൽ ആർമി സെക്രട്ടറി ബിജോയ് മണർകാട്ട് യോഗത്തിന് നന്ദി അറിയിച്ചു…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top