പാലാ : മുണ്ടുപാലം പള്ളി തിരുന്നാളിന്റെ പ്രദക്ഷിണം ഇന്നായിരുന്നിട്ടും പാതയരുകിലെ കാട് വെട്ടി തെളിക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതി .ഒന്നാം വാർഡിലെ മെമ്പർ ബെറ്റി ഷാജു തുരുത്തേൽ ഇക്കാര്യങ്ങളിൽ ഉദാസീന മനോഭാവം കാണിക്കുകയാണെന്നു നാട്ടുകാർ കുറ്റപ്പെടുത്തി.മൂന്നാഴ്ച സമയമുണ്ടായിരുന്നിട്ടും കാട് വെട്ടി തെളിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി .

വലവൂർ റൂട്ടിൽ മുണ്ടുപാലം മുതൽ ബോയ്സ് ടൗൺ ജങ്ഷൻ വരെ മാലിന്യങ്ങൾ തള്ളുന്നത് പതിവാവുകയാണ് .ബോയ്സ് ടൗൺ ഭാഗത്ത് മാസങ്ങളായി മാലിന്യങ്ങൾ തള്ളിയതിന്റെ അവശിഷ്ട്ടങ്ങൾ ഇപ്പോഴുമുണ്ട് .അതുമൂലം ദുർഗന്ധവും വമിക്കുന്നുണ്ട്.ഇതിനൊരു പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .
ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ സ്ഥലം കൗൺസിലർ ബെറ്റി ഷാജു പറഞ്ഞത് .മുനിസിപ്പാലിറ്റിയിൽ വളരെ നേരത്തെ തന്നെ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ് .പക്ഷെ ജോലിക്കാർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത് .ആകെയുള്ള കാടു വെട്ട് മെഷീൻ കേടാണെന്നും അറിവായിട്ടുണ്ട് .ഇന്നലെ ഷാജു തുരുത്തൻ വാടകയ്ക്ക് പുറത്ത് നിന്നും ആളെ വിളിച്ചിട്ടും ലഭ്യമായിട്ടില്ല .എല്ലയിടത്തും പെരുന്നാൾ ആകയാൽ മിഷ്യനും വെട്ടുകാർക്കും തിരക്കായതിനാലാണ് കാടു വെട്ടി തെളിക്കാൻ താമസിച്ചത് .
തിരക്ക് സീസൺ വരുമ്പോൾ സ്ഥിരം ജീവനക്കാർ കൂട്ട ലീവെടുക്കും .താൽക്കാലിക ജീവനക്കാർ പാലാക്കാരല്ല .അവർക്കു പാലായോട് പ്രതിബദ്ധതയുമില്ല . വാർഡിലെ പ്രവർത്തനങ്ങൾക്കു താൻ നിരന്തരം മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടുകൊണ്ടാണിരിക്കുന്നതെന്നും ബെറ്റി ഷാജു തുരുത്തേൽ കോട്ടയം മീഡിയയോട് പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ