Kerala

കരയിലുണ്ട് കാവലാളായി ടോണി തൈപ്പറമ്പൻ ; കളരിയമ്മാക്കൽ ചെക്ക് ഡാമിലെ മാലിന്യ ഭീതി ഒഴുകിയകലുന്നു

പാലാ :ഇന്ന്  രാവിലെ മുതൽ ആറോളം തൊഴിലാളികളുടെ ശ്രമം ഫലമായി കളരിയാമ്മാക്കൽ ചെക്ക് ഡാമിന്റെ ഷട്ടറുകൾ ഊരി  മാറ്റിയപ്പോൾ മാലിന്യ ഭീതിയും ഒഴുകിയകന്നു .തൊഴിലാളികൾ കയറി പരിശോധിച്ചപ്പോൾ നുളയ്ക്കുന്ന പുഴുവിനെയാണ് കണ്ടത്.ഈ വെള്ളമാണ് ഇതിനു താഴെയുള്ള മുഴുവൻ കുടിവെള്ള സ്രോദസ്സുകളും ഉപയോഗിക്കുന്നത് .

കഴിഞ്ഞ പത്ത് വർഷമായി മാലിന്യങ്ങൾ അടിഞ്ഞു കൂടി ദുർഗന്ധം വമിച്ചു കൊണ്ടിരുന്ന കളരിയാമ്മാക്കൽ ചെക്ക് ഡാം വൃത്തിയാക്കണമെന്നുള്ള ആഗ്രഹത്തിലാണ് സ്ഥലം കൗൺസിലർമാരായ ടോണി തൈപ്പറമ്പിലും ;ബിജു വരിക്കയാനിയും മുനിസിപ്പാലിറ്റിക്ക് നിവേദനം നൽകിയത് .ചെയർപേഴ്‌സൺ ദിയാ പുളിക്കക്കണ്ടം അതിനെ പോസിറ്റിവായി കണ്ട് ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു .

വര്ഷങ്ങളായി മാലിന്യം കെട്ടി കിടന്നു പുഴുവരെ നുളയ്ക്കുന്നുണ്ടായിരുന്നു .സാവധാനം ജല നിരപ്പ് കുറഞ്ഞിട്ടു വേണം അവയൊക്കെ നീക്കം ചെയ്യാൻ .മുളയും പന്നൽ ചെടികളും മാലിന്യത്തിലെ വളം സ്വീകരിച്ച് ആർത്ത് കയറിയിട്ടുണ്ട് .അത് കൊണ്ട് ഇവിടം ദുർഗന്ധ പൂരിതമാണ് .നാലോളം ദിവസം പിടിയ്ക്കും വൃത്തിയാക്കാനെന്നു കോൺട്രാക്ടർ സിന്തോൾ കോട്ടയം മീഡിയായോട് പറഞ്ഞു .

രാവിലെ തൊഴിലാളികൾ ജോലി തുടങ്ങിയത് മുതൽ സ്ഥലം കൗൺസിലർ ടോണി തൈപ്പറമ്പിൽ ചെക്ക് ഡാമിന്റെ കരയിലുണ്ട് .റാന്നി പാലം തകർന്നപ്പോൾ പട്ടാളം വന്ന് ബെയ്‌ലി പാലം ഉണ്ടാക്കുന്നത് വരെ അന്നത്തെ റാന്നി എം എൽ എ രാജു എബ്രഹാം അതിന്റെ കരയിൽ ഉണ്ടായിരുന്നു .അത് പോലൊരു സ്ഥിതിയാണ് ഇവിടെയും സംജാതമായിരിക്കുന്നത് .ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളെ കൂട്ടി വഴിയിലെ കുഴികളെല്ലാം മക്കിട്ട് നികത്തുകയും ചെയ്തിരുന്നു  ഈ കൗൺസിലർ .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top