കോട്ടയം :ഇന്നലെ നിര്യാതനായ ഫാ. തോമസ് പഴേ പറമ്പിൽ HGN (റോയി അച്ചൻ58) ൻ്റെ ഭൗതീക ശരീരം ഇന്ന് ഉച്ചകഴിഞ്ഞ് കട്ടപ്പന ഇടിഞ്ഞ മലയിലുള്ള സഹോദരൻ്റെവീട്ടിൽ എത്തിക്കുന്നതും നാളെ (ഞായർ)രാവിലെ പാമ്പാടി എട്ടാം മൈൽ ഉള്ള ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിൽ എത്തിക്കുന്നതും 4 ന് സംസ്കാര ശുശ്രൂഷകൾ നടത്തുന്നതുമാണ്.

ഇന്നലെ പുലർച്ചെ ഹെറാൾഡ്സ് ഓഫ് ഗുഡ്ന്യൂസ് സഭയുടെ സെൻ്റ് പോൾ പ്രോവിൻസിൻ്റെ കൊരട്ടിയിലെ ആസ്ഥാന ഭവനത്തിൽ വച്ചായിരുന്നു മരണം. ഇടിഞ്ഞമല പരേതനായ പി.എം. ജോസഫ് (അപ്പച്ചൻ) ൻ്റെയും പരേതയായ മറിയക്കുട്ടിയുടെയും മകനാണ് ഫാ. തോമസ്.