Kottayam

ഒരു ഓട്ടോയിൽ കൊള്ളാനുള്ള ആളെ ജോസഫ് ഗ്രൂപ്പിനുള്ളതെന്ന് പറഞ്ഞവർ എവിടെ പോയി :ജോർജ് പുളിങ്കാട്

പാലാ :ഉപ തെരെഞ്ഞെടുപ്പ് കാലത്ത് ഒരു ഓട്ടോയിൽ കൊള്ളാനുള്ള ആളെ പാലായിൽ ജോസഫ് ഗ്രൂപ്പിന് ഉള്ളതെന്ന് പറഞ്ഞവർ എവിടെ പോയി ;ഈ നിൽക്കുന്ന 27 ജന പ്രതിനിധികളും വിജയിച്ചത് ഓട്ടോ റിക്ഷ ചിഹ്നത്തിലാണ് .ആവേശത്തോടെ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് പറഞ്ഞപ്പോൾ സദസിൽ നിന്നും കൈയ്യടി ഉയർന്നു .തദ്ദേശ തെരെഞ്ഞെടുപ്പിൽ വിജയിച്ചവർ ആദരിക്കാൻ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജോർജ് പുളിങ്കാട്.

കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ പ്രതിരോധ കോട്ട ചമച്ച ഈ ഇരിക്കുന്ന കുര്യാക്കോസ് പടവൻ ഇപ്പോൾ നമ്മുടെ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് .മികച്ച സംഘാടകനായ പടവന്  നമ്മുടെ നേതാവ് പി ജെ ജോസഫ് കൊടുത്ത അംഗീകാരമാണത് .പാലാക്കാരനായ ഈ ഇരിക്കുന്ന ജോസ് മോൻ മുണ്ടയ്ക്കൽ കുറവിലങ്ങാട് പോയി മത്സരിച്ചു പാട്ടും പാടി വിജയിച്ചു വന്നു .പാലായിൽ കേരളാ കോൺഗ്രസിന് ചരമഗീതം പാടാൻ വന്നവർക്ക് സ്വന്തം ചരമഗീതം പാടേണ്ട അവസ്ഥയിലായെന്നും ജോർജ് പുളിങ്കാട് ചൂണ്ടിക്കാട്ടി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top