Kerala

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ നവതിയിലേക്ക്; ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് റവ. ഫാ. ജോർജ് പുല്ലുകാലായിൽ നിർവഹിക്കും

കടുത്തുരുത്തി :കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ നവതിയിലേക്ക്; ആഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 23-ന്
കടപ്ലാമറ്റം: ഒൻപത് പതിറ്റാണ്ടിന്റെ അറിവും പാരമ്പര്യവും പേറുന്ന കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ നവതി നിറവിലേക്ക്. വിദ്യാലയത്തിന്റെ 89-ാം വാർഷികാഘോഷം, നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം, പ്രിയ അധ്യാപകൻ  സോണി തോമസിന് (HST Hindi) നൽകുന്ന യാത്രയയപ്പ് എന്നിവ ജനുവരി 23 വെള്ളിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2.15-ന് സ്കൂളിലെ പത്താം പീയൂസ് ഹാളിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന പരിപാടികൾ:

* അധ്യക്ഷൻ: റവ. ഫാ. ജോസഫ് മുളഞ്ഞനാൽ (സ്‌കൂൾ മാനേജർ)
* ഉദ്ഘാടനം: റവ. ഫാ. ജോർജ് പുല്ലുകാലായിൽ (സെക്രട്ടറി, പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി)
* റിപ്പോർട്ട് അവതരണം: സി. ജെസ്സി ജോസ് (സ്റ്റാഫ് സെക്രട്ടറി)
* ഫോട്ടോ അനാച്ഛാദനം: ശ്രീമതി. ജീന സിറിയക് (പ്രസിഡന്റ്, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്)
* മെമെന്റോ സമർപ്പണം: ശ്രീ. ബോണി കുര്യാക്കോസ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
* സ്കോളർഷിപ്പ് വിതരണം: റവ. ഫാ. ജോസഫ് തേവർപറമ്പിൽ (അസിസ്റ്റന്റ് മാനേജർ)
ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജേക്കബ് സ്വാഗതവും സ്കൂൾ ലീഡർ അലീന തോമസ് കൃതജ്ഞതയും രേഖപ്പെടുത്തും. വാർഡ് മെമ്പർ ബിജു കുളത്തൂർ, പിടിഎ പ്രസിഡന്റ് ജോതിഷ് കോക്കപ്പുറം, അധ്യാപക പ്രതിനിധി ക്രിസ് ജെയിംസ് എന്നിവർ ആശംസകൾ അർപ്പിക്കും.

‘സർഗ്ഗലയം’ കലാവിരുന്ന്

വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപ്രതിഭ മാറ്റുരയ്ക്കുന്ന ‘സർഗ്ഗലയം’ അരങ്ങേറും. നാടോടിനൃത്തം, നാടൻപാട്ട് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടും.ഒൻപത് പതിറ്റാണ്ടിന്റെ മികവ്1937-ൽ പ്രവർത്തനം ആരംഭിച്ച കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂൾ, ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഉന്നത നിലവാരത്തിലേക്ക് നയിച്ച ചരിത്രമാണ് പങ്കുവെക്കുന്നത്. വിജ്ഞാനവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ട് നവതിയുടെ മധുരത്തിലേക്ക് കടക്കുന്ന വിദ്യാലയത്തെ സംബന്ധിച്ച് ഈ വർഷം ഏറെ സവിശേഷതകൾ നിറഞ്ഞതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top