പാലാ :വലവൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിനെ കുറിച്ചുള്ള വാർത്തകൾ പത്രങ്ങളും ;പ്രാദേശിക ചാനലുകളും മുക്കുമ്പോൾ ഓൺലൈൻ പത്രങ്ങളാണ് അത് പ്രാധാന്യത്തോടെ നൽകുന്നതെന്ന് കോട്ടയം ജില്ലയിലെ പ്രമുഖ സഹകാരിയും പുന്നത്തുറ സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എ സി ബേബിച്ചൻ അഭിപ്രായപ്പെട്ടു.

ഓണലൈൻ പത്രങ്ങളാണ് ഇന്ന് കൂടുതൽ പേരും വായിക്കുന്നത് ,അതുകൊണ്ടു തന്നെ സഹകരണ തട്ടിപ്പ് വാർത്തകൾ ഇന്ന് ജനങ്ങളിൽ എത്തുന്നുമുണ്ട്.വലവൂർ സഹകരണ ബാങ്കിന്റെ ധർണ്ണ സമരം റിപ്പോർട്ട് ചെയ്യുവാനായി നേരിട്ടെത്തിയ ഓൺലൈൻ പത്ര പ്രവർത്തകരെ എ സി ബേബിച്ചൻ അഭിനന്ദിക്കുകയും ചെയ്തു.കേരളത്തിൽ ആദ്യമായി ഓൺലൈൻ പത്രങ്ങളുടെ പത്ര സമ്മേളന വേദിയായി പാലാ മീഡിയാ അക്കാദമി രൂപീകരിച്ച് ശക്തമായി മുന്നോട്ടു പോകുന്നതിനെ എ സി ബേബിച്ചൻ സ്ളാഹിക്കുകയും ചെയ്തു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ