Kerala

കടപ്പാട്ടൂർ എൻ.എസ്.എസ് ദേവസ്വത്തിൻ്റെ നവീകരിച്ച ഓഫീസിന്റെയും ദേവസ്വം ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ദേവസ്വം പ്രസിഡണ്ട് മനോജ് . ബി . നായർ നിർവ്വഹിച്ചു

പാലാ: കടപ്പാട്ടൂർ എൻ.എസ്.എസ് ദേവസ്വത്തിൻ്റെ നവീകരിച്ച ഓഫീസിന്റെയും ദേവസ്വം ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ദേവസ്വം പ്രസിഡണ്ട് മനോജ് . ബി . നായർ നിർവ്വഹിച്ചു. സെക്രട്ടറി എൻ. ഗോപകുമാർ, ട്രഷറർ കെ ആർ ബാബു എന്നിവർ സന്നിഹിതരായിരുന്നു.കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ ആധുനിക സജ്ജീകരണങ്ങളോടെ പുതിയ ഓഫീസ് കോംപ്ലക്സു‌ം ശ്രീശങ്കര ഗസ്റ്റ് ഹൗസും പ്രവർത്തനമാരംഭിച്ചു. ശബരിമല ഇടത്താവളമായ കടപ്പാട്ടൂരിലെ പുതിയ ഓഫീസ് കോംപ്ലക്‌സിൽ ഓഫീസ് റൂം കോൺഫ്രൻസ് ഹാൾ സ്ട്രോംഗ് റൂം എന്നിവയാണുള്ളത്. ഇതോടൊപ്പമുള്ള ശ്രീശങ്കരഗസ്റ്റ് ഹൗസിൽ 33 മുറികളാണുള്ളത്.

കടപ്പാട്ടൂരിൻ്റെ പ്രാധാന്യത്തിനനുയോജ്യമായ രീതിയിൽ നിർമാണം പൂർത്തീകരിച്ച ഓഫീസും ഗസ്റ്റ്ഹൗസും പുതുവത്സരത്തിൽ ഭക്തജനങ്ങൾക്കായി സമർപ്പിക്കുകയാണെന്ന് പ്രസിഡൻ് പറഞ്ഞു. ദേവസ്വം സെക്രട്ടറി ഗോപകുമാർ ട്രഷറർ കെ.ആർ ബാബു, കരയോഗം പ്രസിഡൻ്റ്റ് സിജു, വാർഡ് മെമ്പർ ഗോപിക എം.ജി., ദേവസ്വം ഭരണസമിതി അംഗങ്ങളായ ഉണ്ണികൃഷണൻ നായർ കുളപ്പുറത്ത്, രാജേഷ് ‌വി മറ്റപ്പിള്ളിൽ, കെ ഒ വിജയകുമാർ, പി രാധാകൃഷ്ണൻ, ഗോപിനാഥൻ നായർ, സോമനാഥൻ നായർ അക്ഷയ, അജിത് കുമാർ കെ തുടങ്ങിയവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top