പാലാ :വെള്ളപ്പാടുത്സവം പാലായുടെ സാംസ്ക്കാരിക തനിമയുടെയും ;മതസൗഹാർദ്ദത്തിന്റെയും;സ്നേഹത്തിന്റെയും പ്രതീകമാണെന്ന് പാലാ ഡി വൈ എസ് പി -കെ സദൻ അഭിപ്രായപ്പെട്ടു.ഇന്ന് രാവിലെ വെള്ളപ്പാട് ദേവീ ക്ഷേത്ര സന്നിധിയിൽ ചേർന്ന വെള്ളാപ്പാട് ഉത്സവത്തിന്റെ നോട്ടീസ് പ്രക്ഷണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ സഡൻ സാർ.

പോലീസിന്റെ ലാത്തിയൊന്നും വേണ്ടാ ആത്മീയതയിൽ ലയിച്ച ഭക്ത ജനങ്ങൾ എല്ലാം സമാധാനപരമായിരിക്കാൻ ശ്രദ്ധിച്ചു കൊള്ളും ;അതാണ് വെള്ളാപ്പാട് ഉത്സവത്തിന്റെ പ്രത്യേകത .പൊങ്കാല ദിവസം റോഡ് ക്രോസ്സ് ചെയ്യുന്നിടത്തു മാത്രമാണ് ചെറിയ പ്രശ്നമുള്ളത്.ജീവിത എഴുന്നെള്ളത്തിൽ ഹൈന്ദവർ മാത്രമല്ല മറ്റു മതത്തിൽ പെട്ടവരും കത്ത് നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .പാലായുടെ മത സൗഹാർദ്ദത്തിന്റെ പ്രതീകമായി വെള്ളാപ്പാട് ഉത്സവം വളരട്ടെയെന്നും കെ സഡൻ ആശംസിച്ചു .
നടനും ;സംവിധായകനും ; എഴുത്തുകാരനുമായ നിഖിൽ രഞ്ജിപണിക്കർ നോട്ടീസ് പ്രകാശനം ചെയ്തു.വർഷത്തിൽ രണ്ടു തവണയെങ്കിലും ഞാൻ വെള്ളപ്പാദാമ്മയെ തൊഴാനായി ഇവിടെ വരാറുണ്ടെന്ന് നിഖിൽ പറഞ്ഞു .ഡി വൈ എസ പി -കെ സദനെ നിഖിൽ രഞ്ജിപണിക്കരും ;നിഖിൽ രഞ്ജിൻ പണിക്കാരെ കെ സദനും ഷാൾ അണിയിച്ചും ,മൊമെന്റോ നൽകിയും ആരാധിച്ചു .
സുധീർ കമലനിവാസ് ;അഡ്വ രാജേഷ് കുന്നുംപുറത്ത് ;മുരളീധരൻ ഇന്ദിരാഭവൻ ;സതീഷ് തെക്കെനെല്ലിയാനിയിൽ ശിവശങ്കർ ജെ നായർ കല്ലറയ്ക്കാതാഴെ എന്നിവർ പ്രസംഗിച്ചു .കൗൺസിലർമാരായ ബിജു പാലൂപ്പടവിൽ ;ലീനാ സണ്ണി ;മുൻ കൗൺസിലർമാരായ വി സി പ്രിൻസ് ;മധു തുടങ്ങിയവർ സന്നിഹിതരായിരുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ