
പാലാ:കലാസാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പരിചയപ്പെടുന്നതിനും ആശയവിനിമയം നടത്തുന്നതിനുമുള്ള ഒരു വേദി എന്ന നിലയിൽ 1967ൽ പുലിയന്നൂർ ആസാദ് വായനശാല കേന്ദ്രമാക്കി തുടക്കം കുറിച്ച പാലാ സഹൃദയ സമിതി അൻപത്തൊൻപതാം വയസ്സിലേക്ക് പ്രവേശിക്കുന്നു.
അൻപത്തൊൻപതാം വർഷത്തെ ആദ്യ സമ്മേളനം 19തിങ്കൾ 10മണിമുതൽ പാലാ കുരിശുപള്ളിക്കവലയിലുള്ള കോ ഓപ്പറേററീവ് എംപ്ലോയീസ് ഓഡിറ്റോറിയത്തിൽ നടക്കും.
സമിതി അദ്ധ്യക്ഷൻ രവി പുലിയന്നൂരിന്റ അദ്ധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ സക്കറിയ മുഖ്യ പ്രഭാഷണം നടത്തും.
സമിതി നിർവാഹകസമിതി അംഗം ജീജോതച്ചന്റെ മൂന്നാമത് കവിതാസമാഹാരമായ ചെന്തീയപ്പൻ ശാസ്ത്രഞ്ജനും എഴുത്തുകാരനുമായ എതിരൻകതിരവനു നൽകി സക്കറിയ പ്രകാശനം ചെയ്യും സമിതി ഉപാധ്യക്ഷൻ ജോസ് മംഗലശ്ശേരി പുസ്തകസമർപ്പണം നടത്തും.കവിയും പത്ര പ്രവർത്തകനുമായ ഇസ്മായിൽ മേലടി പുസ്തകം പരിചയപ്പെടുത്തും.കവിയും ചലച്ചിത്ര നടനുമായ ഡോ.രതീഷ്കൃഷ്ണ,എൻ.രാജേന്ദ്രൻ,രവി പാലാ, ചാക്കോ സി പൊരിയത്ത്, ജോണി പ്ളാത്തോട്ടം,ഡി. ശ്രീദേവി, അഡ്വ . സന്തോഷ് മണർകാട്,ഉണ്ണികുളപ്പുറം, രാധാകൃഷ്ണക്കുറുപ്പ്,പി.എസ് മധുസൂദനൻ വി.എം.അബ്ദുള്ളാഖാൻ, വിനയകുമാർ മാനസതുടങ്ങിയവർ പ്രസംഗിക്കും.
മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ
രവി പുലിയന്നൂർ (അദ്ധ്യക്ഷൻ)
പി.എസ്.മധുസൂദനൻ(കാര്യദർശി)
ശിവദാസ് പുലിയന്നൂർ (ട്രഷറർ)
ജീജോതച്ചൻ, എന്നിവർ പങ്കെടുത്തു.