പാലാ: മുണ്ടുപാലം കുരിശുപള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുന്നാളിന് കൊടിയേറി .വൈകിട്ട് 5 ന് ളാലം സെൻ്റ് മേരീസ് പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.

സഹ വികാരിമാരായ സ്കറിയാ മേനാമ്പറമ്പിൽ ,ആൻ്റണി നങ്ങാ പറസിൽ , ഫാദർ ജോസഫ് ആലഞ്ചേരി പാസ്റ്ററൽ അസിസ്റ്റൻറ്, ടെൻസൻ വലിയ കാപ്പിൽ ,ബേബി ചെറിയാൻ ചക്കാലക്കൽ ,സാബു തേനന്മാക്കൽ ,ജോർജുകുട്ടി ഞാവള്ളി തെക്കേൽ ,ജോസുകുട്ടി പൂവേലിൽ ,തോംസൺ കണ്ണംകുളം ,ജോയി പുളിക്കക്കുന്നേൽ ,സണ്ണി കടിയാ മറ്റത്തിൽ, ലിജോ ആനിത്തോട്ടം ,ഷൈജി പാവന ,സോണി വരണ്ടിയാനിയിൽ, സൗമ്യ പാവന ,തോമാച്ചൻ പുറപ്പുഴ എന്നിവർ സന്നിഹിതരായിരുന്നു.
5 മണിക്ക് കൊടിയേറ്റ്,ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന , നൊവേന എന്നിവയ്ക്ക് വികാരി റവ. ഫാ.ജോസഫ് തടത്തിൽ മുഖ്യകാർമികത്വം വഹിക്കും.ജനുവരി 17 മുതൽ 23 വരെ വൈകുന്നേരം 5 മണിക്ക് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന , നൊവേന ഉണ്ടായിരിക്കും.ജനുവരി 18 ഞായറാഴ്ച രാവിലെ 6:30 നും 9:30 നും ആഘോഷമായി വിശുദ്ധ കുർബാന. നൊവേന, ജനുവരി 24 ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് ഇടവക ദൈവാലയത്തിൽ (ളാലം പഴയ പള്ളിയിൽ) ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം തുടർന്ന് 5:30 ആഘോഷമായ പ്രദക്ഷിണം 9:30 ന് സമാപന ആശിർവാദം. പ്രധാന തിരുനാൾ ദിനമായ ജനുവരി 28 ഞായറാഴ്ച രാവിലെ 6.30ന് ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം 10 മണിക്ക് പ്രസുദേന്തി വാഴ്ച, 10:30 ന് ആഘോഷമായ തിരുനാൾ കുർബാന,സന്ദേശം 12 മണിക്ക് കാർഷിക വിഭവങ്ങളുടെ ലേലം വൈകുന്നേരം അഞ്ചുമണിക്ക് വാദ്യമേളങ്ങൾ 5:30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, 9:30 ന് സമാപന ആശിർവാദം,കൊടിയിറക്ക് . തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് പത്തനംതിട്ട റോയൽ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. തിരുനാൾ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.ജോസഫ് തടത്തിൽ സഹവികാരിമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ. സ്കറിയ മേനാംപറമ്പിൽ, ഫാ.ആൻറണി നങ്ങാപറമ്പിൽ എന്നിവർ നേതൃത്വം നൽകും.