
പാലാ : പാലാ രൂപതാ യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ 2025 പ്രവർത്തനവർഷത്തെ വാർഷിക റിപ്പോർട്ട് ‘മറുപടി’ പുറത്തിറങ്ങി. എസ്എംവൈഎം പാലാ രൂപത 2025 പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് റിപ്പോർട്ട് കൈമാറി. കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളിലെ ഓൺലൈൻ ബുള്ളറ്റിനുകൾ ഏകോപിപ്പിച്ചാണ് ‘ മറുപടി’ പുറത്തിറക്കിയിരിക്കുന്നത്.
രൂപതയിലെ യുവജനപ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പിതാവ് പുതിയ നേതൃനിരയ്ക്ക് ആശംസകൾ നേർന്നു. രൂപത ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, മിജോ ജോയി, ജോയിൻ്റ് ഡയറക്ടർ സി. നവീന സിഎംസി, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, സി. ആൻസ് എസ്എച്ച്, വൈസ് പ്രസിഡൻ്റ് ജോസഫ് തോമസ്, ഡോൺ ജോസഫ് സോണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.