തിരുവനന്തപുരം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജോയിന്റ് എക്സൈസ് കമ്മീഷണർ റോബർട്ട് . വി യുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം സർക്കിൾ പാർട്ടിയും, കഴക്കൂട്ടം എക്സൈസ് റെയിഞ്ച് പാർട്ടിയും, തിരുവനന്തപുരം എക്സൈസ് ഇന്റലിയൻസ് ബ്യൂറോയും സംയുക്തമായി
കഴക്കൂട്ടം ടെക്നോപാർക്ക്, കുളത്തൂർ, അമ്പലത്തിൻകര, ഗ്രീൻഫീൽഡ് സ്റ്റേഡിയം, എൽഎൻ സി പി, കാര്യവട്ടം ക്യാമ്പസ്, ഇൻഫോസിസ്, ആക്കുളം,
പരിസരങ്ങളിലെ കടകൾ,സ്ഥലംങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന. അഥിതി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി. എക്സൈസ് ഇന്റലിജൻസ് വിഭാഗം ടി പ്രദേശങ്ങളിലെ ഹോട്ട് സ്പോട്സ് കണ്ടെത്തിയിട്ടുണ്ട് അവ കേന്ദ്രികരിച്ചായിരിന്നു പരിശോധന.
3/4 സംഘങ്ങൾ ആയി തിരിഞ്ഞായിരുന്നു പരിശോധന. .

പരിശോധനയിൽ 9 cotpa കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയ്ക്ക് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ ഇൻസ്പെക്ടർ ദിനേശ്. ബി, കഴക്കൂട്ടം റെയിഞ്ച് ഇൻസ്പെക്ടർ സഹീർഷ , എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത് മദ്യം /മയക്ക് മരുന്ന് /പുകയില ഉത്പന്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ
താഴെ പറയുന്ന നമ്പരുകളിൽ വിളിച്ചു പറയേണ്ടതാണ്
1) എക്സൈസ് ഡിവിഷൻ ഓഫീസ് നമ്പർ 04712473149
2) കഴക്കൂട്ടം റെയിഞ്ച് ഓഫീസ് phone No 04712415691
3) എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ 9400069425