
പാലാ: രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും പാലാ സെന്റ് തോമസ് കോളജും സംയുക്തമായി നടത്തുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ആതിഥേയരായ അറക്കുളം സെന്റ് മേരീസ് സ്കൂൾ ഏകപക്ഷീയമായ ഒരു ഗോളിന് പാലാ സെന്റ് തോമസ് സ്കൂളിനെ പരാജയപ്പെടുത്തി. അറക്കുളം സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലീഗിൽ തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങിയ സെന്റ് തോമസ്സിനെ മറുപടി ഇല്ലാത്ത ഒരു ഗോളിനാണ് ആറക്കുളത്തോട് പരാജയപ്പെട്ടത്. മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് അതുൽ ഉണ്ണി (സെന്റ് മേരീസ് അറക്കുളം) ആയിരുന്നു.
ലീഗിൽ ബുധനാഴ്ച രാവിലെ 9 മണിക്ക് ഇലഞ്ഞി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഇലഞ്ഞി ടീം കടനാടിനെ നേരിടും. വൈകുന്നേരം 3 മണിക്ക് പാലാ സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ സെന്റ് തോമസ് പാലാ ടീം സെന്റ് ജോർജ് ഹൈസ്കൂൾ കൂട്ടിക്കലിനെ നേരിടും.