പാലാ :ഭാരതീയരെ അന്ധ വിശ്വാസ ഉറക്കത്തിൽ നിന്നും ഉണർത്തിയ ശാസ്ത്ര ബോധമുള്ള സന്യാസി വര്യനാണ് സ്വാമി വിവേകാനന്ദൻ എന്ന് വാഴൂർ കോളേജിന്റെ മുൻ പ്രിൻസിപ്പാൾ മുരളീവല്ലഭൻ അഭിപ്രായപ്പെട്ടു.പാലാ രാമകൃഷ്ണ ആശ്രമത്തിൽ നടന്ന വിവേകാന്ദ ജയന്തി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുരളീവല്ലഭൻ.

അന്ധ വിശ്വാസത്തിൽ ആണ്ട് പൊതു ജീവിതം തന്നെ അസാധ്യമായ കാലത്ത് അതിനെതിരെ വിരൽ ചൂണ്ടുവാൻ സ്വാമി വിവേകാനന്ദൻ കാട്ടിയ മാതൃക അനുകരണീയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.സ്വാമി വീത സംഗാനന്ദ മഹാരാജ് അധ്യക്ഷം വഹിച്ച യോഗത്തിൽ സനീഷ് പി ബി സ്വാഗതവും ;രാജശേഖരൻ നായർ എം ജി കൃതജ്ഞതയും പറഞ്ഞു.വിവിധ മത്സരങ്ങളിൽ വിജയികൾക്ക് ഐസൻ വഞ്ചിപ്പുരക്കൽ സമ്മാന വിതരണം നടത്തി .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ