
പാലാ :ളാലം ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടന്ന സ്റ്റാന്റിംഗ് കമ്മിറ്റി തെരെഞ്ഞെടുപ്പിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായയി യു ഡി എഫിലെ അലൻ കക്കാടൻ തെരഞ്ഞെടുക്കപ്പെട്ടു.തെരെഞ്ഞെടുപ്പിനു ആർ ഡി ഒ നേതൃത്വം നൽകി .തെരെഞ്ഞെടുപ്പിൽ ആൻസമ്മ അഗസ്റ്റിനാണ് അലൻ കക്കാടന്റെ പേര് നിർദ്ദേശിച്ചത്.
യോഗത്തിൽ ഹരിദാസ് അടമതറ ;ആൻസമ്മ അഗസ്റ്റിൻ ;അമ്പിളി ജി ;അൽഫോൻസാ ജോസ് ;ഷൈജമ്മ ;ജോസ് പ്ലാശനാൽ ;ശൈലജ രവീന്ദ്രൻ ;മേരി ജോസഫ് ;അനസ്യ രാമൻ എന്നിവർ പങ്കെടുത്തു.ഇക്കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് നീയാണ് വലവൂർ ഡിവിഷനിൽ അലൻ കക്കാടൻ പരാജയപ്പെടുത്തിയത്.