പാലാ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുന്നാളിന് നാളെ വൈകിട്ട് കൊടിയേറുകയാണ്.

പതാക പ്രയാണം നാളെ രാവിലെ 8ന് ളാലം സെൻ്റ് മേരീസ് പള്ളിയിൽ നിന്നും 7 ൻ്റെ വിശുദ്ധ കുർബാനയോടെ ആരംഭിക്കും .വിശുദ്ധ കുർബാനയ്ക്ക് ശേഷം 8 ന് പതാക യാത്ര ആരംഭിക്കും.വൈകിട്ടോടെ അർത്തുങ്കൽ കുരിശുപള്ളിയിൽ നിന്നും പതാക പ്രയാണം ആരംഭിച്ച് പള്ളിയങ്കണത്തിൽ ആലപ്പുഴ മെത്രാൻ ജയിംസ് ആനാ പറമ്പിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കപ്പെടും.
25 വർഷം മുമ്പ് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ അനുഗ്രഹിച്ച് ആശീർവദിച്ച പതാക പ്രയാണമാണ് ഇപ്പോഴും തുടരുന്നത്.