
പാലാ: പുരാതന ചരിത്ര പ്രസിദ്ധവും തീർഥാടന കേന്ദ്രവുമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാൾ 11 ന് കൊടിയേറി 20 ന് സമാപിക്കുമെന്നും തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഫൊറോന വികാർ ഇൻ ചാർജ് റവ .ഡോ.ജോസഫ് അരിമറ്റത്തിൽ, അസി വികാർ ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ദിവസവും രാവിലെ 6 ന് കുർബാന നൊവേന.10 ന് വൈകിട്ട് 4.30 ന് കുർബാന, സന്ദേശം – ഫാ. ജോസഫ് തെങ്ങുംപള്ളിൽ. 11 ന് രാവിലെ 7 ന് കുർബാന സന്ദേശം, നൊവേന-ഫാ. ജോണി കാര്യത്തിൽ. 9.30 ന് ആഘോഷമായ സുറിയാനി കുർബാന – ഫാ. തോമസ് തയ്യിൽ. വൈകിട്ട് 4 ന് കൊടിയേറ്റ്-റവ ഡോ. ജോസഫ് അരിമറ്റം ( ഫൊറോന വികാർ ഇൻ ചാർജ്) 4.15ന് കുർബാന, സന്ദേശം ലദീഞ്ഞ്. 6 ന് ടൗണിൽ ടു വീലർ ഫാൻസിഡ്രസ് മത്സരം (സംഘാടകർ – കേരള കൾച്ചറൽ ഫോറം) രാത്രി 7 ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിൻ്റെ നാടകം “തച്ചൻ”.
12 ന് വൈകിട്ട് 4.30 ന് കുർബാന, നൊവേന- റവ. ഡോ അഗസ്റ്റിൻ കൂട്ടിയാനിയിൽ. 13 ന് വൈകിട്ട് 4.30 ന് കുർബാന, സന്ദേശം, നൊവേന-ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര. 14 ന് രാവിലെ 6 ന് എലക്തോരൻമാരുടെ വാഴ്ച, വൈകിട്ട് 4.30 ന് കുർബാന, സന്ദേശം നൊവേന- മോൺ. ജോസഫ് കണിയോടിക്കൽ. 6 ന് പ്രസുദേന്തി വാഴ്ച, 7 ന് മ്യൂസിക്കൽ നൈറ്റ് (മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ തൊടുപുഴ).
പ്രധാന തിരുനാൾ ദിനമായ 15 ന് രാവിലെ 7 ന് കുർബാന, നൊവേന ഫാ. ജെയ്ക്ക് ചിറ്റേട്ട്. 3 ന് വിശുദ്ധൻ്റ തിരുസ്വരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിക്കും. 3.45 ന് വല്ലാത്ത് കപ്പേള, കാവുംകണ്ടം കപ്പേള,വാളികുളം കപ്പേള, 4 ന് കൊല്ലപ്പള്ളി കപ്പേള, 4.15 ന് ഐങ്കൊമ്പ് കുരിശുങ്കൽ പന്തൽ എന്നിവിടങ്ങളിൽ നിന്ന് പള്ളിയിലേക്ക് പ്രദക്ഷിണങ്ങൾ ആരംഭിക്കും. അഞ്ചിന് കുരിശിൻതൊട്ടിയിൽ പ്രസിദ്ധമായ പഞ്ച പ്രദക്ഷിണ സംഗമവും എതിരേല്പും . 5.30 ന് തിരി വെഞ്ചരിപ്പിനെത്തുടർന്ന് വിശുദ്ധൻ്റെ തിരുസ്വരൂപം ചെറിയ പള്ളിയിൽ നിന്നും പ്രദക്ഷിണമായ കൊണ്ടുവന്ന് ഇടവക ദേവാലയത്തിൽ പ്രതിഷ്ഠിക്കും. 6 ന് ആഘോഷമായ കുർബാന – ഫാ. ദേവസ്യാച്ചൻ വട്ടപ്പലം, തിരുനാൾ സന്ദേശം -ഫാ. റവ. ഡോ കുര്യാക്കോസ് കാപ്പിലിപറമ്പിൽ. രാത്രി 8.30 ന് പ്രദക്ഷിണം. 9.45 ന് കപ്ലോൻ വാഴ്ച.
16 ന് രാവിലെ 7 ന് ആഘോഷമായ കുർബാന, സന്ദേശം – ഫാ. സെബാസ്റ്റ്യൻ തോണിക്കുഴിയിൽ . 10 ന് ജഗദൽപൂർ ബിഷപ് മാർ .ജോസഫ് കൊല്ലംപറമ്പിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നല്കും. ഉച്ചയ്ക്ക് 12 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. ഒന്നിന് വോളണ്ടിയേഴ്സും പ്രസുദേന്തിമാരും ചേർന്ന് ആഘോഷമായ കഴുന്ന് എഴുന്നള്ളിക്കൽ. രാത്രി 7 ന് പിന്നണി ഗായകൻ വിധുപ്രതാപ് നയിക്കുന്ന ഗാനമേള.
17 ന് പരേതരായ ഇടവകാംഗങ്ങളുടെ ഓർമ ആചരിക്കും. രാവിലെ 6 ന് കുർബാന, സെമിത്തേരി സന്ദർശനം.
ഭക്തജനത്തിരക്കുമൂലം ഇടവക ജനങ്ങൾക്ക് നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനായി ജനുവരി 20 ന് വിശുദ്ധൻ്റെ തിരുനാൾ വീണ്ടും ആഘോഷിക്കും.
പത്രസമ്മേളനത്തിൽ കൈക്കാരൻമാരായ മാർട്ടിൻ ഇടപ്പള്ളിപുള്ളിയിൽ, ജോജു പൂവേലിൽ,പള്ളി കമ്മിറ്റിയംഗം ബിനു വള്ളോംപുരയിടം, പ്രസുദേന്തിമാരായ സെബാസ്റ്റ്യൻ ചിറ്റേട്ട്, ജോബൻ കൊല്ലക്കൊമ്പിൽ തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.