പാലാ :ഇതിനൊരു കപ്പിത്താൻ ഉണ്ട് സാർ ;ഈ കപ്പിത്താൻ ഈ കപ്പലിനെ ലക്ഷ്യത്തിലെത്തിക്കും സാർ മന്ത്രി വീണാ ജോർജിന്റെ നിയമസഭയിലെ വാക്കുളാനാണവ. എന്നാൽ ആ വാക്കുകൾ കടമെടുത്താൽ പ്രായം കുറഞ്ഞ പാലാ നഗരസഭയുടെ ചെയർപേഴ്‌സൺ ദിയ ബിനു നഗരസഭ നിയന്ത്രിച്ചതു കണ്ടാൽ ഭാവിയിൽ ആശങ്കളൊന്നുമില്ലാതെ തന്നെ ഈ ഭരണം മുന്നോട്ടു പോകുമെന്നുള്ള സൂചനയാണ് ലഭിക്കുന്നത് .

ഐവറി കളറിലുള്ള ചുരിദാറിൽ വന്ന ദിയാ ഡയസിൽ കയറുന്നതിനു മുമ്പേ അച്ഛനായ ബിനുവിന്റെ പക്കൽ നിന്നും അവസാന ഉപദേശങ്ങൾ തേടി .എന്നിട്ടു സാവധാനം ഡയസിലെത്തി കസേരയിൽ ഇരുന്നു.സഭയെ കൈകൂപ്പി വണങ്ങി .അപ്പോൾ ഏറ്റവും പ്രായം കൂടിയ കൗൺസിലർ ഷാജു തുരുത്തനും എഴുന്നേറ്റ് നിന്നു കൈകൂപ്പി പ്രത്യഭിവാദ്യം ചെയ്തു .
നമ്മുടെ ആദ്യ കൗൺസിൽ യോഗമാണിന്ന് നമുക്ക് ഒന്നിച്ച് മുന്നേറാം എന്ന സ്വാഗത വാക്കുകൾക്ക് ശേഷം അവർ അജണ്ടകൾ വായിക്കുവാൻ തുടങ്ങി. പുതുമുഖത്തിന്റേതായ ഭാവ പകർച്ചയില്ലാതെ മെല്ലെ മെല്ലെ സഭ നിയന്ത്രിച്ചു മുന്നോട്ടു പോയി .അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ടതില്ലല്ലോ .പ്രതിപക്ഷത്ത് നിന്ന് ആദ്യ ചോദ്യം ഷാജു തുരുത്തന്റേതായിരുന്നു.എന്നാൽ അതിനൊക്കെ വിശദീകരണം ബിനു പുളിക്കക്കണ്ടത്തിന്റെതായിരുന്നു .വൈസ് ചെയർമാൻ മായാ രാഹുലും വിശദീകരണത്തിനു വരുന്നുണ്ടായിരുന്നു .അതേസമയം പ്രതിപക്ഷവും സംയമനത്തിന്റെ പാതയിലായിരുന്നു .പ്രതിപക്ഷത്തെ കുന്തമുനയായ ബെറ്റി ഷാജു തന്റെ സ്വത സിദ്ധമായ ഉടക്ക് മാറ്റി വച്ച് സൗഹൃദന്തരീക്ഷത്തിലാണ് ചർച്ചയിൽ പങ്കെടുത്തത് .
ഇടയ്ക്കു ബിനുവിന്റെ നർമ്മങ്ങൾ ബെറ്റി ആസ്വദിക്കുകയും ,ബെറ്റിയുടെ നർമ്മങ്ങൾ ബിനുവും ആസ്വദിക്കുന്നുണ്ടായിരുന്നു .ആർ വി പാർക്കിന്റെ വാടക പ്രശ്നം വന്നപ്പോൾ പതിനായിരം രൂപാ സെക്യൂരിറ്റി വാങ്ങണം .നാശനഷ്ടങ്ങൾ ഇല്ലെങ്കിൽ തുക തിരിച്ചു കൊടുക്കണം എന്ന നിർദ്ദേശം വച്ചതും ബിനു അതിന്റെ അപകടം സൂചിപ്പിച്ചതും ബിനു തന്നെ.തുക മുൻസിപ്പാലിറ്റിയിലേക്കു പോയാൽ തിരിച്ചു കിട്ടാൻ പാടാണ്.നേർച്ചപ്പെട്ടിയിൽ കാശിടുന്നപോലെയാണ് ഇടാനെ പറ്റുകയുള്ളൂ തിരിച്ചെടുക്കാൻ സാധിക്കില്ലെന്ന് ബിനു പറഞ്ഞപ്പോൾ ആ നർമ്മം ശരിക്കും ആസ്വദിച്ചതും ബെറ്റി ആയിരുന്നു .
ആയിരം രൂപാ വാടകയും ക്ളീനിങ് ചാർജായി ആയിരം രൂപയും ചേർത്ത് 2000 രൂപാ വാങ്ങാമെന്നും നിർദ്ദേശം വന്നു . നഗരസഭയുടെ അധീനതയിലുള്ള മിനി സിവിൽസ്റ്റേഷനു സമീപമുള്ള ഓപ്പൺ സ്റ്റേജ് നവീകരിക്കേണ്ടതിന്റെയും ;സുരക്ഷയുടെയും കാര്യങ്ങൾ ചർച്ചയ്ക്കു വന്നു .ഭരണ പക്ഷത്ത് നിന്നും ബിജു മാത്യൂസ് കൂടെ കൂടെ നിർദ്ദേശങ്ങളുമായി എഴുന്നേറ്റു.ഭരണപക്ഷത്തെ പുതുമുഖമായ പ്രിൻസി സണ്ണി കൂടെ കൂടെ നിർദേശങ്ങൾ വച്ച് ശ്രദ്ധേയയായി.പുള്ളിക്കാരി ഇരുന്നു കൊണ്ടേ സംസാരിക്കൂ.എഴുന്നേറ്റ് നിന്ന് സംസാരിക്കുന്നത് അലർജിയാണ് എന്ന് തോന്നുന്നു .ഭരണ പക്ഷത്തെ ടോണി തൈപ്പറമ്പനും നിർദ്ദേശങ്ങൾ വയ്ക്കുന്നുണ്ടായിരുന്നു .
കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ ടയർ മാറ്റിയിടുന്നവരും ;ഗ്രീസ് അടിക്കുന്നവരും പൊതു സ്ഥലത്ത് വച്ച് അത് ചെയ്യുന്നത് യാത്രക്കാർക്കും ,വ്യാപാരികൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അംഗങ്ങൾ സൂചിപ്പിച്ചു .ഏതെങ്കിലും ഒരു മുറി വാടകയ്‌ക്കെടുത്തിട്ട് അതിന്റെ മറവിൽ ആ പരിസരം മുഴുവൻ അവർ കയ്യേറുകയാണെന്നും അംഗങ്ങൾ പറഞ്ഞു .കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ മൂന്നു മരങ്ങൾ മൂലം വ്യാപാരികളും ,യാത്രക്കാരും ബുദ്ധിമുട്ടിലാണ്.അവിടെ നിൽക്കുന്ന ഒരു പേരാൽ മുൻസിപ്പൽ കെട്ടിടത്തിന് തന്നെ ഭീഷണിയായാണ് വളരുന്നത് .ശിഖരം ഒടിഞ്ഞു യാത്രക്കാരുടെ ദേഹത്ത് വീഴുന്നതും ;പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ വീഴുന്നതും സർവ സാധാരണമാണ് .ഈ മരങ്ങൾ വെട്ടി നീക്കിയില്ലെങ്കിൽ അപകടകരമായ സാഹചര്യം ഇനിയും ഉണ്ടാവും .
തെക്കേക്കര ഷോപ്പിംഗ് കോമ്പ്ലെക്സിന്റെ ശോച്യാവസ്ഥയെക്കുറിച്ചും മായാ രാഹുൽ വിവരിച്ചു .കോട്ടയം മീഡിയയിൽ തന്നെ കുറിച്ച് മോശം പരാമർശം ബിജു മാത്യൂസ് നടത്തിയത് ശരിയായ നടപടിയല്ല .എന്റെ രാഷ്ട്രീയം വ്യക്തിഹത്യയല്ല എന്ന് പ്രതിപക്ഷത്തെ ജോർജുകുട്ടി ചെറുവള്ളി പറഞ്ഞു. ഉടനെ കോൺഗ്രസിലെ ബിജു മാത്യൂസ്; അങ്ങനെ പറഞ്ഞിട്ടുങ്കിൽ ഞാൻ അതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന് പറഞ്ഞു.കൂടെ മാധ്യമങ്ങൾ വാർത്തകൾ ചെയ്യുന്നത് ശരിയായ രീതിയിലല്ല എന്നൊരു കുത്തും നൽകി .ഞാനും ജോര്ജുകുട്ടിയും ഒന്നിച്ച് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തതാണെന്നും ബിജു മാത്യൂസ് കൂട്ടിച്ചേർത്തു .സഭ പിരിഞ്ഞു കഴിഞ്ഞു ഇന്ത്യയും പാകിസ്ഥാനും പോലെയൊന്നുമല്ലല്ലോ എല്ലാം പ്രശ്നങ്ങളും പരിഹരിക്കാവുന്നതേയുള്ളൂ എന്നും കോട്ടയം മീഡിയയോട് പറഞ്ഞു .എന്നാൽ കോട്ടയം മീഡിയയുടെ പേര് സഭയിൽ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത ഒരു മാധ്യമ പ്രവർത്തകൻ പ്രശ്നത്തിന് വേറെ മാനങ്ങളാണ് നൽകിയിട്ടുള്ളത് .
ചർച്ചകളിൽ ഷാജു തുരുത്തൻ ;റോയി ഫ്രാൻസിസ് ;ബിജി ജോജോ ;ബെറ്റി ഷാജു ;ലീനാ സണ്ണി ;ബിജു പാലൂപ്പടവൻ ;ജോർജുകുട്ടി ചെറുവള്ളി ;ബിജു മാത്യൂസ് ;മായാ രാഹുൽ ;ബിനു പുളിക്കക്കണ്ടം ;ടോണി തൈപ്പറമ്പിൽ ;പ്രിൻസി സണ്ണി ;രജിത പ്രകാശ് ;ബിജു പുളിക്കക്കണ്ടം എന്നിവർ പങ്കെടുത്തു.പ്രതിപക്ഷത്ത് നിന്നും ബെറ്റി ഷാജുവും ;ഭരണപക്ഷത്ത് നിന്ന് ബിജു മാത്യൂസും തിളങ്ങി .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ
നടുക്കളത്തിലെ നുറുങ്ങുകൾ : എന്നെ കുറിച്ച് ബിജു മാത്യൂസ് തങ്കച്ചന്റെ കോട്ടയം മീഡിയയിൽ നടത്തിയ പരാമർശം ശരിയല്ല .ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത് .എന്റെ രാഷ്ട്രീയം എല്ലാവർക്കും അറിവുള്ളതാണ് .അത് വ്യക്തിഹത്യയല്ല (ജോർജുകുട്ടി ചെറുവള്ളി)