തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് പാർക്കിംഗിൽ നിന്നും ഉദ്യോഗസ്ഥൻ്റെ ബൈക്ക് മോഷണം പോയി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം സിറ്റി പൊലീസ് സ്റ്റേഷൻ കോമ്പോണ്ടിൽ പാർക്ക് ചെയ്ത വാഹനമാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളിൽ പരിശോധിച്ചതിൽ നിന്നും പൊലീസിന് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്നാണ് സൂചന. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പൂജപ്പുര സ്വദേശിയാണ് ബെെക്ക് മോഷ്ടിച്ചതെന്നാണ് നിഗമനം. പ്രതിക്കായി പൊലിസ് അന്വേഷണം തുടങ്ങി. താക്കോൽ ഊരാതെയായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്.