
പാലാ ;പ്രതിഷ്‌ഠാ വൈഭവവും ഭാവചൈതന്യവും കൊണ്ട് ഇഷ്‌ടദേവന്മാരായി പരിലസിക്കുന്ന ഭഗവാൻ അയ്യപ്പസ്വാമിയുടേയും ശ്രീ മഹാദേവൻ്റെയും ദേവസ്ഥാനമായ പയപ്പാർ ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2026 ജനുവരി 11 ന് കൊടിയേറി 16 ന് (1201 ധനു 27-മകരം 2) ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. ക്ഷേത്രാചാരാനുഷ്‌ഠാന ങ്ങൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് തിരുവുത്സവ പരിപാടികൾ പരമാവധി ഭംഗിയാക്കു വാൻ തീരുമാനിച്ചതായി പാലാ മീഡിയ അക്കാദമയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
ദേശത്തിനും ദേശവാസികൾക്കും ക്ഷേമ ഐശ്വര്യ പ്രദായകനായ ശ്രീ അയ്യപ്പസ്വാമിയുടെ മകരവിളക്ക് പള്ളിവേട്ട മഹോത്സവം ഭംഗിയായി നടത്തുന്നതിന് മുൻവർഷങ്ങളിൽ സഹക രിച്ച എല്ലാ ഭക്തജനങ്ങളെയും നന്ദിയോടെ സ്‌മരിക്കുന്നതോടൊപ്പം ഈ വർഷത്തെ തിരു ഉത്സവത്തിന് ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു.ഒന്നാം ഉത്സവമായ ജനുവരി 11 ന് രാവിലെ 11.30 ന് കൊടിമര ഘോഷയാത്രയും,തുടർന്ന് വൈകിട്ട് 8.30 ന് ക്ഷത്രം തന്ത്രി ബ്രഹ്മശ്രീ പയ്യപ്പിള്ളി ഇല്ലത്ത് മാധവൻ നമ്പുതിരിയുടെയും,ക്ഷത്രം മേൽശാന്തി ഉണ്ണി തിരുമേനിയുടെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും,തുടർന്ന് തിരുവരങ്ങിൽ എല്ലാ ദിവസവും കലാപരിപാടികൾ നടക്കും.
മൂന്നാം ഉത്സവ ദിനമായ ജനുവരി പതിമൂന്നിന് 7 മണിക്ക് നാട്ടരങ്,8 മണിക്ക് പായപ്പാർ ഗ്രാമ സൗഹൃദ സമിതി അവതരിപ്പിക്കുന്ന നാടകം,നാട്ടരങ്ങ്,അഞ്ചാം ഉത്സവദിനമായ ജനുവരി 13 ന് രാവിലെ 8 മണിക്ക് സ്‌പെഷ്യൽ പഞ്ചാരി മേളം,ജനുവരി 16 ന് ആറാട്ടോടുകൂടി ഉല്സവത്തിന് കൊടിയിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അനിൽ കുമാർ കെ പി,നാരായണൻ നമ്പൂതിരി,പ്രശാന്ത് നന്ദകുമാർ തുടങ്ങിയവർ പങ്കടുത്തു..