പാലാ :ഭക്ഷ്യ വിഷബാധയേറ്റ് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വിദ്യാർഥികൾ സുഖം പ്രാപിച്ചു വരുന്നു .മിക്ക കുട്ടികളും ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങി .അത്യാഹിത വിഭാഗത്തിൽ നിന്നും കുട്ടികളെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട് .

പാലാ ആർ ഡി ഒ ലിറ്റിമോൾ വിദ്യാർത്ഥികളെ സന്ദർശിക്കുകയും ;ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു .ടോബിൻ കെ അലക്സ് ;കൗൺസിലർ സനിൽ രാഘവൻ ;ജോസുകുട്ടി പൂവേലിൽ ;പി എ ഷാജകുമാർ ;ജോബി കുളത്തറ; Adv PA സുനിൽ; മിനിമോൾ ബിജു വാർഡ് മെമ്പർ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സെബാസ്റ്യൻ എന്നിവർ സജീവ സാന്നിധ്യമായി കൂടെയുണ്ടായിരുന്നു .
നേരത്തെ ചെയർപേഴ്‌സൻ ദിയാ പുളിക്കക്കണ്ടം;ബിനു പുളിക്കക്കണ്ടം ;ടോണി തൈപ്പറമ്പിൽ ;പീറ്റർ പന്തലാനി തുടങ്ങിയവർ വിദ്യാർത്ഥികളെ സന്ദർശിച്ചിരുന്നു .