Kottayam

ഞങ്ങടെ പാലായല്ല ;നമ്മുടെ പാലാ :ചെയർപേഴ്‌സൺ ദിയയ്‌ക്ക്‌ മുന്നിൽ പാലായ്ക്കു വേണ്ടി സേവനം ഉറപ്പ് നൽകി ആർമി

 

പാലാ :- ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിനെ റിട്ടയർഡ് മുനിസിപ്പൽ എംപ്ലോയീസ് ഓർഗനൈസേഷൻ ( ആർമി) RME പ്രവർത്തകർ ഇന്ന് ചെയർമാൻ ചേമ്പറിൽ നടന്ന സമ്മേളനത്തിൽ ഷാളുകൾ, പുഷ്പഹാരങ്ങൾ എന്നിവ നൽകി ആദരിച്ചു. ആർമി പ്രസിഡന്റ് രവി പാല, സെക്രട്ടറി ബിജോയ് മണർകാട്ടു, വിസി ജോൺ, ജയ്ക്ക് ജോസഫ്, ജെസ്സി സെബാസ്റ്റ്യൻ, ലാലി സി എന്നിവർ സംസാരിച്ചു. നഗരത്തിലെ 53-ഓളം ശുചി മുറികളിൽ അടിയന്തരമായി ജല വിതരണം പുനസ്ഥാപിപ്പിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ഓർമ്മിപ്പിച്ചു. ആവശ്യപ്പെടുന്ന പക്ഷം മുനിസിപ്പൽ പ്രവർത്തനത്തിന് ആക്കം കൂട്ടുന്ന എല്ലാവിധ സാങ്കേതിക സഹായവും സൗജന്യമായി നഗരസഭയ്ക്ക് നൽകാമെന്ന് ആർമി പ്രവർത്തകർ വാഗ്ദാനം ചെയ്തു. മുനിസിപ്പൽ പാർക്കുകൾ, സായം പ്രഭ, മുനിസിപ്പൽ കോംപ്ലക്സ് പരിസരങ്ങൾ എന്നിവിടങ്ങളിൽ ഇതര മുനിസിപ്പൽ ശുചീകരണ വിഭാഗം തൊഴിലാളികളൊടൊപ്പം തങ്കളുടെയും സേവനം ഉറപ്പുനൽകി ആർമി പ്രവർത്തകർ.

തുടർന്ന് മുനിസിപ്പൽ അങ്കണത്തിൽ ചേർന്ന യോഗത്തിൽ, 2020-25 കാലഘട്ടത്തിൽ നഗരസഭയിലെ 26 വാർഡുകളിലും ബന്ധപ്പെട്ട കൗൺസിലർമാർ നടത്തിയ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ആർമി പ്രവർത്തകരുടെ കോർ ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് ചർച്ചചെയ്തു തീരുമാനമാക്കി. പെൻഷൻ വിതരണം സംബന്ധിച്ച് നഗരസഭാ സെക്രട്ടറി ജൂഹി മരിയാ ടോമും എക്കൗണ്ട് ഓഫീസർ എൻ. ജയകുമാറും സ്വീകരിച്ചുവരുന്ന എല്ലാം നടപടികൾക്കും യോഗം തൃപ്തി അറിയിച്ചു…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top