പാലാ :കഷ്ടപ്പെട്ട് നേടിയ ഭൂരിപക്ഷത്തിന്റെ മികവിൽ യു ഡി എഫ് ഭരണം പിടിച്ചെങ്കിലും ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്‌സൺ ദിയാ പുളിക്കക്കണ്ടം ചെയർപേഴ്‌സണായി തുടരവേ പുത്തരിയിൽ കല്ലുകടി തുടങ്ങി .ഇന്നലെ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരെഞ്ഞെടുപ്പിൽ ഭരണകക്ഷിയിലെ ഒരംഗം കൂറുമാറി ഇടതുപക്ഷ പിന്തുണയോടെ പൊതുമരാമത്ത് കസ്റ്റാന്ഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .ഭരണകക്ഷിയിലെ വാർഡ് 24 ലെ ബിജു മാത്യൂസാണ് ഇടതുപക്ഷ പിന്തുണ സ്വീകരിച്ചു പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് .

കോൺഗ്രസ് നിർദ്ദേശിച്ചത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മത്സരിക്കാനായിരുന്നെങ്കിലും ഇടതു പിന്തുണയിൽ ബിജു മാത്യൂസ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു .ഇത് ഭരണ കക്ഷിയിൽ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട് . എന്നാൽ തന്നോട് മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാടൻ വിളിച്ച് പറഞ്ഞത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കണമെന്നാണെന്നു ബിജു മാത്യൂസ് കോട്ടയം മീഡിയയോട് പറഞ്ഞു .
ഭരണ മുന്നണിയിൽ ഒരു വിഭാഗം തന്നെ വെട്ടാൻ നീക്കമുണ്ടായപ്പോൾ ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഒരു എൽ.ഡി.എഫ് കൗൺസിലർ ഞങ്ങടെ സഹായം വേണോ എന്ന് ചോദിച്ചപ്പോൾ തന്നാൽ സ്വീകരിക്കും എന്ന് ഞാനും പറഞ്ഞു .പക്ഷെ അതിനു ശേഷം നടന്ന തെരെഞ്ഞെടുപ്പിൽ ഞാൻ യു ഡി എഫിന് തന്നെയാണ് വോട്ട് ചെയ്തത് .അപ്പോൾ തന്നെ കുറിച്ച് ഭരണ മുന്നണിയിലെ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത് തെറ്റെന്ന് തെളിഞ്ഞില്ലേയെന്നും ബിജു മാത്യൂസ് കോട്ടയം മീഡിയയോട് പറഞ്ഞു .