Kerala

അൽഫോൻസാ കോളേജിൽ ഏകദിന ദേശിയ സെമിനാർ സംഘടിപ്പിച്ചു

 

പാലാ:പാലാ അൽഫോൻസാ കോളേജ് ഹിസ്റ്ററി, മലയാളം വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള നവോത്ഥാനം: വിട്ടുപോയ കണ്ണികളും അവഗണിക്കപ്പെട്ട വശങ്ങളും എന്ന വിഷയത്തിൽ ദേശിയ സെമിനാർ സംഘടിപ്പിച്ചു.

നവോത്ഥാന കാലഘട്ടത്തിലെ കേരളത്തിലെ കീഴാളവർഗത്തിന്റെ ആത്മീയ സ്വാതന്ത്ര്യം,സ്ത്രീ മുന്നേറ്റങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്ത സെമിനാർ മാനേജർ മോൺ. റവ. ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു.നവോത്ഥാനം എന്നത് കഴിഞ്ഞ് പോയതല്ല മറിച്ച് നടന്നു കൊണ്ടിരിക്കുന്ന പ്രക്രിയയാണെന്നും കേരള നവോത്ഥാന ചരിത്രത്തിൽ പ്രചോദനാത്മകമായ സംഭാവന നൽകിയ വ്യക്തിയാണ് ചാവറ പിതാവെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ചിന്തകളും കൂടുതൽ പഠന വിധേയമാക്കണമെന്നും ഉദ്ഘാടകൻ ചൂണ്ടികാണിച്ചു.

‘നവോത്ഥാന കേരളത്തിലെ കീഴാള വർഗത്തിന്റെ ആത്മീയ സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ സംസാരിച്ച ഡൽഹി സർവകലാശാലയിലെ അസി.പ്രൊഫ.ഡോ. ശിവപ്രസാദ് പൊന്നൻ നവോത്ഥാന കാലഘട്ടത്തിലെ മതപരമായ നവീകരണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ പ്രൊഫ. ആനി ട്രീസ എഫ്രേം ‘ആധുനിക കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങൾ’ എന്ന വിഷയത്തിലും സംസാരിച്ചു.സമഗ്രമായ പുരാതന ചരിത്രവും മധ്യകാല ചരിത്രവും ഇന്ത്യക്ക് ഉണ്ടെങ്കിലും അവയിൽ സ്ത്രീകളുടെ പരാമർശം വളരെ കുറവാണെന്നും മിസ് ആനി ട്രീസാ ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top