പാലായിൽ മാണി സി കാപ്പന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗപചാരികമായി തുടക്കം കുറിച്ചു.ഇന്ന് വൈകുന്നേരം കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പടവന്റെ വസതിയിൽ ചേർന്ന യോഗത്തിൽ യു ഡി എഫിലെ ഒട്ടു മിക്ക നേതാക്കളും സന്നിഹിതരായിരുന്നു .കാപ്പനെ വിജയിപ്പിക്കാൻ യു ഡി എഫ് പ്രതിജ്ഞാബദ്ധമെന്ന് കുര്യാക്കോസ് പടവൻ പറഞ്ഞപ്പോൾ കരഘോഷമുയർന്നു .

പ്രതിപക്ഷത്തിരുന്നു കൊണ്ട് വികസനം കൊണ്ട് വന്ന ജന നേതാവാണ് മാണി സി കാപ്പൻ എന്ന് കുര്യാക്കോസ് പടവൻ അഭിപ്രായപ്പെട്ടു .അദ്ദേഹത്തെ വിജയിപ്പിക്കാൻ എല്ലാവരും ആത്മാർത്ഥമായി പരിസരമിക്കണമെന്നും കുര്യാക്കോസ് പടവൻ കൂട്ടിച്ചേർത്തു.മാണി സി കാപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ജെ ജോസഫ് എം എൽ എ ;ടോമി കല്ലാനി ‘;ജോയി എബ്രഹാം ;ഇ ജെ അഗസ്തി ;പി സി തോമസ് ;ജോസ്‌മോൻ മുണ്ടക്കൽ ;അഡ്വ ജെയ്‌സൺ ;സന്തോഷ് കാവുകാട്ട് .ചെയർപേഴ്‌സൺ ദിയാ ബിനു പുളിക്കക്കണ്ടം ;വൈസ് ചെയർപേഴ്‌സൺ മായാ രാഹുൽ ;ജോർജ് പുളിങ്കാട് തുടങ്ങിയവർ പ്രസംഗിച്ചു.