മാനന്തവാടി യിൽ മാറ്റമുണ്ടാവുമോ ;ഉണ്ടാക്കണം എന്നാണ് വി ഡി സതീശന്റെ അഭിലാഷം .സ്ഥലം എം എൽ എ ,സിപിഐ(എം) ലെ ഒ ആർ കേളുവിനെ കെട്ട് കെട്ടിക്കാൻ വി ഡി സതീശൻ തന്റെ ആവനാഴിയിലെ അസ്ത്രങ്ങൾ ഓരോന്നായി പുറത്തെടുക്കുകയാണ് .കഴിഞ്ഞ തവണയുള്ള മത്സരത്തിന്റെ ആവർത്തനത്തിൽ സതീശൻ വിശ്വസിക്കുന്നില്ല .

മാനന്തവാടിയില്‍ ഇത്തവണ പി കെ ജയലക്ഷ്മിക്ക് പകരം ആദിവാസി നേതാവ് സി കെ ജാനുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദിവാസി നേതാവ് സി കെ ജാനുവിലൂടെ മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രപരമായ നീക്കമാണ് യു ഡി എഫ് നടത്തുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി ഇത്തവണയും മാനനന്തവാടിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാവുമെന്നായിരുന്നു ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിച്ചിരുന്നത്.
എന്നാല്‍ സി കെ ജാനു എന്‍ ഡി എ ബന്ധം ഉപേക്ഷിച്ച് യു ഡി എഫില്‍ അസോസിയേറ്റ് അംഗമായ സാഹചര്യത്തില്‍ ഒരു സീറ്റ് അവര്‍ക്ക് നല്‍കേണ്ടതുണ്ട്. വയനാട്ടില്‍ കഴിഞ്ഞ തവണ മാനന്തവാടി ഒഴികെയുള്ള സീറ്റുകളില്‍ യു ഡി എഫിനായിരുന്നു വിജയം.സി കെ ജാനുവിന്റെ പാർട്ടിക്ക് വയനാട്; കോഴിക്കോട് ,പാലക്കാട് ;തിരുവനന്തപുരം ജില്ലകളിൽ ചില പോക്കറ്റുകളിലുള്ള ശക്തി യു ഡി എഫിന് ഗുണകരമാവും എന്നുള്ളതും യു ഡി എഫ് നേതാക്കൾക്ക് താൽപ്പര്യം ഉണർത്തുന്നതാണ് .